Malayali Nurse | ഇസ്രാഈലില്‍ മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റ കണ്ണൂര്‍ സ്വദേശിനി സുഖം പ്രാപിച്ചു
Oct 9, 2023, 12:59 IST
കണ്ണൂര്‍: (KasargodVartha) ഇസ്രാഈലില്‍ ഹമാസ് മിസൈല്‍ ആക്രമണത്തില്‍ പരുക്കേറ്റ മലയാളി യുവതി സുഖം പ്രാപിച്ചു വരുന്നതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കണ്ണൂര്‍ ശ്രീകണ്ഠാപുരം വളക്കൈ സ്വദേശി ഷീജ ആനന്ദിനാണ്(41) പരുക്കേറ്റത്.
വടക്കന്‍ ഇസ്രാഈലിലെ അഷ്‌കിലോണില്‍ ഏഴ് വര്‍ഷമായി കെയര്‍ ടേകറായി ജോലി ചെയ്യുകയാണ് ഷീജ. ഇസ്രാഈല്‍ സമയം ശനിയാഴ്ച (07.10.2023) ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഈ സമയം ഷീജ വീട്ടിലേക്ക് വീഡിയോ കോളില്‍ സംസാരിക്കുകയായിരുന്നു. ഇതിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി നടന്നു. ഉടന്‍ ഫോണ്‍ സംഭാഷണം നിലച്ചു. പിന്നീട് ഇവരെ വീട്ടുകാര്‍ക്ക് ബന്ധപ്പെടാന്‍ സാധിച്ചിരുന്നിലെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതി ജോലി ചെയ്യുന്ന വീട്ടുകാര്‍ക്കും പരുക്കുണ്ട്.
ഇടത് നെഞ്ചിന് മുകളിലും വലത് തോളിലും വലത് കാലിലും വയറിലുമാണ് ഷീജയ്ക്ക് പരുക്കുള്ളത്. ഷീജയെ ഉടന്‍ തന്നെ സമീപത്തുള്ള ബെര്‍സാലൈ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് ടെല്‍ അവീവിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയി.
പയ്യാവൂര്‍ സ്വദേശി ആനന്ദനാണ് ഷീജയുടെ ഭര്‍ത്താവ്. മക്കള്‍: ആവണി ആനന്ദ്, അനാമിക ആനന്ദ്. സംഭവത്തിന് ശേഷം ഷീജ വീട്ടിലേക്ക് ഫോണ്‍ വിളിച്ചതോടെ ഇവര്‍ അപകടനില തരണം ചെയ്തതായി വീട്ടുകാര്‍ക്ക് വ്യക്തമാവുകയായിരുന്നു.