city-gold-ad-for-blogger

Booked | ഇന്‍ഡ്യന്‍ ക്രികറ്റ് മുന്‍ താരം ശ്രീശാന്തിനെതിരെ കണ്ണൂരില്‍ വഞ്ചനാക്കേസ്; വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി; ആരില്‍ നിന്നും പൈസ വാങ്ങിയിട്ടില്ലെന്ന് കുടുംബത്തിന്റെ പ്രതികരണം

കണ്ണൂര്‍: (Kasargodvartha) മലയാളി ക്രികറ്റ് താരം എസ് ശ്രീശാന്തിനെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തു. കൊല്ലൂരില്‍ വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് 18,70,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്. കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതിയില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്.

ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ വെങ്കിടേഷ് കിനി എന്നിവര്‍ പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോള്‍ ക്രികറ്റ് അകാഡമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ശ്രീശാന്ത് ആരില്‍ നിന്നും പണം വാങ്ങിയിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു.

Booked | ഇന്‍ഡ്യന്‍ ക്രികറ്റ് മുന്‍ താരം ശ്രീശാന്തിനെതിരെ കണ്ണൂരില്‍ വഞ്ചനാക്കേസ്; വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തതായി പരാതി; ആരില്‍ നിന്നും പൈസ വാങ്ങിയിട്ടില്ലെന്ന് കുടുംബത്തിന്റെ പ്രതികരണം



Keywords: News, Kerala, Kerala-News, Top-Headlines, Kannur-News, Malayalam-News, Kannur News, Complaint, Fraud Case, Booked, Cricketer, S Sreesanth, Court, Police, Case, Kannur: Fraud case booked against cricketer S Sreesanth.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia