Youth Arrested | ബിഎംഎസ് നേതാവിന്റെ ബൈക് മോഷ്ടിച്ചെന്ന കേസ്; യുവാവ് അറസ്റ്റില്‍
Nov 16, 2023, 12:21 IST
കാഞ്ഞങ്ങാട്: (Kasargodvartha) ഹൊസ്ദുര്‍ഗില്‍ നിന്ന് ബിഎംഎസ് നേതാവിന്റെ ബൈക് മോഷ്ടിച്ച് കടന്നു കളഞ്ഞെന്ന കേസില്‍ പ്രതികളായ യുവാക്കളില്‍ ഒരാളെ എ ഐ കാമറയുടെ സഹായത്തോടെ ഹൊസ്ദുര്‍ഗ് പൊലീസ് പിടികൂടി. കോഴിക്കോട് അരിക്കുളം ഗ്രാമ പഞ്ചായത് പരിധിയിലെ വി പി അഭിനവി(19)നെയാണ് മേപ്പയൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞ ജൂണ്‍ 27നാണ് സംഭവം. ബിഎംഎസ് മടിക്കൈ മേഖല വൈസ് പ്രസിഡന്റും പുതിയകോട്ടയിലെ ചുമട്ടുതൊഴിലാളിയുമായ ഏച്ചിക്കാനം ചെമ്പിലോട്ടെ കെ ഭാസ്‌കരന്റെ കെഎല്‍ 14 എഫ് 1014 നമ്പര്‍ ഹീറോ പാഷന്‍ പ്ലസ് ബൈകാണ് മോഷണം പോയത്. പുതിയകോട്ട മദന്‍ ആര്‍കേഡ് ബില്‍ഡിംഗിന്റെ പാര്‍കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു വാഹനം.
ഹെല്‍മറ്റ് ധരിക്കാതെ ഓടിച്ച് നിയമ ലംഘനം നടത്തിയതിന് 9500 രൂപ വീതം പിഴയടക്കാന്‍ ഭാസ്‌കരന് നോടീസ് ലഭിച്ചിരുന്നു. മോഷ്ടിച്ച ബൈകില്‍ ഹെല്‍മറ്റ് ധരിക്കാതെ കോഴിക്കോട് വരെ ഓടിച്ച് പോകുന്നതിനിടെ നിരവധി എ ഐ കാമറയില്‍ യുവാക്കളുടെ ചിത്രം പതിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഭിനവ് പിടിയിലായത്.
മോഷ്ടിച്ച ബൈകും കൂട്ടുപ്രതിയെയും കണ്ടെത്താനായിട്ടില്ല. പിടിയിലായ പ്രതിയെ ബുധനാഴ്ച (15.11.2023) അര്‍ധരാത്രിയോടെ കാഞ്ഞങ്ങാട് എത്തിച്ചു. തെളിവടുപ്പിന് ശേഷം വ്യാഴാഴ്ച (16.11.2023) ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.