city-gold-ad-for-blogger

Arrested | ധനകാര്യ സ്ഥാപനത്തില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്ന പരാതി; മാനജര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (KasargodVartha) സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍വെച്ച് യുവതിയെ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ മാനജര്‍ അറസ്റ്റില്‍. പ്രമുഖ സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ കാഞ്ഞങ്ങാട് ബ്രാഞ്ച് മാനജരായ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രഞ്ജിത്താണ് (33) അറസ്റ്റിലായത്.

Arrested | ധനകാര്യ സ്ഥാപനത്തില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്ന പരാതി; മാനജര്‍ അറസ്റ്റില്‍

യുവതി നല്‍കിയ പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ആഗസ്ത് 15നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയാണ് പീഡനത്തിനിരയായത്. ആഗസ്റ്റ് 15 ന് ജോലിക്കെത്തിയപ്പോള്‍ സ്ഥാപനത്തിന്റെ ശുചിമുറിയില്‍വെച്ച് ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് പരാതി.
       
Arrested | ധനകാര്യ സ്ഥാപനത്തില്‍ യുവതിയെ പീഡനത്തിനിരയാക്കിയെന്ന പരാതി; മാനജര്‍ അറസ്റ്റില്‍

അറസ്റ്റിലായ രഞ്ജിത്തിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

Keywords: News, Kerala-News, Kasaragod-News, Top-Headlines, Ambalathara, Police Station, Hosdurg, Kanhangad News, Manager, Arrested, Molestation, Complaint, Young Woman, Financial Institution, Kanhangad: Manager arrested for molesting young woman in financial institution'.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia