city-gold-ad-for-blogger

അദ്വൈതിന്റെ റാങ്ക് തിളക്കത്തിൽ കാഞ്ഞങ്ങാടിനും അഭിമാനം

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.09.2020) ജെഇഇ പരീക്ഷയിൽ കേരളത്തിൽ ഒന്നാമതെത്തിയ അദ്വൈത് ദീപക്കിന്റെ വിജയത്തിൽ കാഞ്ഞങ്ങാടിനും അഭിമാനം. അദ്വൈതിന്റെ റാങ്കിന് തിളക്കമേറെയാണ്. ജനുവരിയിൽ നടന്ന ജെഇഇ മെയിൻ ആദ്യ ഘട്ട പരീക്ഷയിലും കേരളത്തിൽ ഒന്നാമതായിരുന്നു അദ്വൈത്.
അദ്വൈതിന്റെ റാങ്ക് തിളക്കത്തിൽ കാഞ്ഞങ്ങാടിനും അഭിമാനം


അദ്വൈതിന്റെ കുടുംബ വേരുകൾ വെളളിക്കോത്താണ്. വെള്ളിക്കോത്ത് പുതിയ വളപ്പിലെ പുറവങ്കര ബാലകൃഷ്ണൻ നായരുടെയും രമയുടെയും മകളും കോഴിക്കോട് ഇ എസ് ഐ ആശുപത്രിയിലെ  ഡോക്ടറുമായ ദർശനാ ബാലകൃഷ്ണന്റെയും ബേബി മെമോറിയിൽ ആശുപതിയിലെ ഡോക്ടർ രജിൽ ദീപക്കിന്റെയും മകനാണ്  അദ്വൈത്.

ബാലകൃഷ്ണൻ നായരുടെ പിതാവിന്റെ ജേഷ്ഠനാണ് മഹാകവി പി കുഞ്ഞിരാമൻ നായർ.
കുടുംബ ചടങ്ങുകൾക്കെല്ലാം ഇവർ കാഞ്ഞങ്ങാട് എത്താറുണ്ട്. അദ്വൈത് ഒന്നാം ക്ലാസ് മുതൽ പത്താ ക്ലാസ് വരെ പഠിച്ചത് കോഴിക്കോട് സി എം ഐ ദേവഗിരി സ്കൂളിലായിരുന്നു. എന്നാൽ പിന്നീട് പ്ലസ്ടു വരെ കോച്ചിങ്ങ് സൗകര്യത്തിനായി ചങ്ങനാശ്ശേരിയിലേക്ക് മാറുകയായിരുന്നു. എഴുതിയ പരിക്ഷകളിൽ എല്ലാ റാങ്ക് തിളക്കത്തോടെ മുന്നേറിയ അദ്വൈദ് ദേശിയ തലത്തിലുള്ള സയൻസ് റിസർച്ച് ഇൻറ്റിറ്റ്യൂട്ട് നടത്തിയ പരിക്ഷയിലും ഉന്നത വിജയം നേടിയിരുന്നു. എഴാം ക്ലാസ് വിദ്യാർത്ഥിനി അവന്തിക  സഹോദരിയാണ്.

Keywords:  Kanhangad, news, Kerala, Rank, Top-Headlines, Family, Kanhangad is also proud of Advait's rank

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia