city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വികസന വഴിയില്‍ കാഞ്ഞങ്ങാട്; ബസ് സ്റ്റാന്‍ഡ്, ഷി ലോഡ്ജ്, ട്രീറ്റ്മെന്റ് പ്ലാന്റ്, ട്രഞ്ചിംഗ് ഗ്രൗണ്ട് തുടങ്ങി ഒരേ ദിവസം 10 പദ്ധതികളുടെ ഉദ്ഘാടനം നടത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നഗരസഭ, മുഖ്യമന്ത്രിക്കായി തീയ്യതി നോക്കുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 01.11.2018) നിശബ്ദമായ സേവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഇനി ഉദ്ഘാടനങ്ങളുടെ മാമാങ്കമാണെന്ന് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്റെ പ്രഖ്യാപനം നടപ്പാക്കുകയാണെങ്കില്‍ അടുത്ത രണ്ട് മാസത്തിനുള്ളില്‍ നഗരസഭാ പരിധിയില്‍ ഉദ്ഘാടനം ചെയ്യപ്പോടുന്നത് ഏഴ് പദ്ധതികള്‍. ഇവയെല്ലാം ഒരേ വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെകൊണ്ട് നടത്തിക്കാനൊരുങ്ങുകയാണ് നഗരസഭ അധികൃതര്‍. നവംബര്‍ 26 മുതല്‍ നിയമസഭ സമ്മേളിക്കാനിരിക്കെ അതിനു മുമ്പായി തന്നെ മുഖ്യമന്ത്രിയുടെ തീയ്യതി ലഭിക്കുമെന്ന വിശ്വാസമാണ് നഗരസഭക്ക്.

കാല്‍നൂറ്റാണ്ടു കൊണ്ട് പൂര്‍ത്തീകരിച്ച ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡ്, സംസ്ഥാനത്താദ്യമായി നിര്‍മ്മാണം പൂര്‍ത്തിയായ ഷി ലോഡ്ജ്, കോട്ടച്ചേരി മത്സ്യമാര്‍ക്കറ്റിലെ ട്രീറ്റ്മെന്റ് പ്ലാന്റ്, ചെമ്മട്ടംവയല്‍ ട്രഞ്ചിംഗ് ഗ്രൗണ്ട് നവീകരണ പദ്ധതിയോടനുബന്ധിച്ച ഹരിത കര്‍മ്മ സേന, നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മീനാപ്പീസ്, കൊളക്കുണ്ട്, കല്ലഞ്ചിറ അംഗന്‍വാടികള്‍, കോട്ടച്ചേരി ബസ് സ്റ്റാന്റിലെ ടോയ്ലറ്റ് ബ്ലോക്ക് അഞ്ച് കോടി രൂപ ചിലവില്‍ യാഥാര്‍ത്ഥ്യമാക്കിയ വാഴുന്നോറടി, പൂടംങ്കല്ലടുക്കം കുടിവെള്ള പദ്ധതികള്‍ എന്നിവയുടെ ഉദ്ഘാടനമാണ് ഒരേവേദിയില്‍ നടത്തി ചരിത്രം സൃഷ്ടിക്കാന്‍ നഗരസഭ ഒരുങ്ങുന്നത്.

പ്രഖ്യാപനങ്ങള്‍ നടത്തി സായൂജ്യമടയുകയല്ല മറിച്ച് പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് ഭരണാധികാരിയുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് ഇത്രയും പദ്ധതികള്‍ ഒരേ ദിവസം ഉദ്ഘാടനം ചെയ്യാനുള്ള ചെയര്‍മാന്റെ നീക്കത്തിന് പിന്നില്‍ ഈ പദ്ധതികളുടെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ തീയ്യതിക്കായി കത്ത് നല്‍കിയിട്ടുണ്ടെന്ന് നഗരസഭ ചെയര്‍മാന്‍ വിവി രമേശന്‍ പറഞ്ഞു.

വികസന വഴിയില്‍ കാഞ്ഞങ്ങാട്; ബസ് സ്റ്റാന്‍ഡ്, ഷി ലോഡ്ജ്, ട്രീറ്റ്മെന്റ് പ്ലാന്റ്, ട്രഞ്ചിംഗ് ഗ്രൗണ്ട് തുടങ്ങി ഒരേ ദിവസം 10 പദ്ധതികളുടെ ഉദ്ഘാടനം നടത്തി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി നഗരസഭ, മുഖ്യമന്ത്രിക്കായി തീയ്യതി നോക്കുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Kanhangad, Top-Headlines, inauguration, Kanhangad in Development way; 10 projects ready for inauguration
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia