city-gold-ad-for-blogger

Kangaroo Kills | 'ഓസ്‌ട്രേലിയയിൽ വീട്ടിൽ വളർത്തിയിരുന്ന കംഗാരു 77 കാരനെ കൊല്ലപ്പെടുത്തി'; 86 വർഷത്തിനിടെ ഇതാദ്യം

സിഡ്‌നി: (www.kasargodvartha.com) വളർത്തുമൃഗമായി വളർത്തിയിരുന്ന കാട്ടു കംഗാരു 77 കാരനെ കൊന്നതായി ഓസ്‌ട്രേലിയൻ പൊലീസ് പറഞ്ഞു. 86 വർഷത്തിനിടയിലെ ഇത്തരത്തിലുള്ള ആദ്യത്തെ മാരകമായ ആക്രമണമാണിതെന്നാണ് റിപോർട്. പടിഞ്ഞാറൻ ഓസ്‌ട്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ തെക്കൻ പട്ടണമായ റെഡ്‌മണ്ടിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
  
Kangaroo Kills | 'ഓസ്‌ട്രേലിയയിൽ വീട്ടിൽ വളർത്തിയിരുന്ന കംഗാരു 77 കാരനെ കൊല്ലപ്പെടുത്തി'; 86 വർഷത്തിനിടെ ഇതാദ്യം

ഗുരുതരമായ പരിക്കുകളോടെ വയോധികൻ കിടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ ആരോഗ്യ പ്രവർത്തകർ ഉടൻ ആംബുലൻസുമായി സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 'ആംബുലൻസ് ജീവനക്കാർക്ക് പരിക്കേറ്റയാളുടെ അടുത്തേക്ക് എത്തുന്നതിൽ തടസമായി കംഗാരു സ്ഥലത്ത് ഉണ്ടായിരുന്നു', പൊലീസ് വക്താവ് പറഞ്ഞു.

ഭീഷണിയായ സാഹചര്യത്തിൽ മൃഗത്തെ വെടിവെച്ച് കൊല്ലേണ്ടി വന്നതായി പൊലീസ് അറിയിച്ചു.

കംഗാരു ഇനം തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും വെസ്റ്റേൺ ഗ്രേ ഇനം ഈ ഭാഗത്ത് വ്യാപകമാണ്. ഈ ഇനത്തിലെ ആൺവർഗത്തിന് 2.2 മീറ്റർ (ഏഴ് അടിയിൽ കൂടുതൽ) വരെ നീളവും 70 കിലോ (154 പൗണ്ട്) വരെ ഭാരവും ഉണ്ടാകും.

1936 ലാണ് അവസാനമായി കംഗാരുവിന്റെ മാരകമായ ആക്രമണം റിപോർട് ചെയ്തതെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ വ്യക്തമാക്കി. ആ സംഭവത്തിൽ, ഒരു വലിയ കംഗാരുവിൽ നിന്ന് രണ്ട് നായ്ക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ആക്രമിക്കപ്പെട്ട് മാസങ്ങൾക്ക് ശേഷം ന്യൂ സൗത് വെയിൽസിലെ 38 കാരനായ വില്യം ക്രൂക്ക്‌ഷാങ്ക് ആശുപത്രിയിൽ മരിച്ചുവെന്ന് സിഡ്‌നി മോണിംഗ് ഹെറാൾഡ് റിപോർട് ചെയ്തു.


You Might Also Like:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia