'അമ്മയെ അച്ഛൻ വെടിവെച്ചു'; ഇപ്പോൾ അമ്മ അനങ്ങുന്നില്ല... നാടിനെ നടുക്കിയ സംഭവം അയൽ വീട്ടിൽ ഓടിയെത്തി അറിയിച്ചത് അഞ്ചു വയസുകാരനായ മകൻ
Jan 9, 2021, 16:49 IST
ആദൂർ: (www.kasargodvartha.com 09.01.2021) 'അമ്മയെ അച്ഛൻ വെടിവെച്ചു' ഇപ്പോൾ അമ്മ അനങ്ങുന്നില്ല... നാടിനെ നടുക്കിയ കൊലപാതക വിവരം അയൽ വീട്ടിൽ ഓടിയെത്തി അറിയിച്ചത് അഞ്ചു വയസുകാരനായ മകൻ. ശനിയാഴ്ച ഉച്ചയോടെ കാനത്തൂർ തെക്കേക്കരയിൽ ഭാര്യ ബേബിയെ (35) ഭർത്താവ് വിജയൻ (40) വെടിവെച്ചു കൊന്നതിൻ്റെ ദൃക്സാക്ഷിയായ അഞ്ചു വയസുള്ള സ്വന്തം മകൻ അഭിലാഷാണ് സംഭവം അയൽ വീട്ടുകാരെ അറിയിച്ചത്. വിജയൻ പിന്നീട് തൂങ്ങി മരിക്കുകയായിരുന്നു.
സംഭവം നേരിൽ കണ്ട അഞ്ചു വയസുകാരൻ്റെ ഞെട്ടൽ ഇതുവരെ മാറിയിട്ടില്ല. നടുക്കുന്ന കൊലപാതകത്തിനിടയിലും വിജയൻ മകനെ ഉപദ്രവിക്കാതിരുന്നതിൽ ആശ്വാസം കൊള്ളുകയാണ് ബന്ധുക്കളും നാട്ടുകാരും.
കുട്ടി ഓടിയെത്തി സംഭവം വിവരിച്ചപ്പോൾ അവിശ്വസനീയമായി തോന്നിയെന്നാണ് അയൽവാസികൾ പറയുന്നത്. കുഞ്ഞിൻ്റെ ഭയത്തോടെയുള്ള പെരുമാറ്റവും ദമ്പതികൾ തമ്മിലുള്ള കലഹവും അറിയാവുന്ന അയൽക്കാർ ഉടൻ ഓടിയെത്തിയപ്പോഴാണ് ബേബിയെ വീട്ടിനകത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടത്.
വിവരമറിഞ്ഞെത്തിയ നാട്ടുകാർ വിജയന് വേണ്ടി നടത്തിയ തെരെച്ചിലിലാണ് 200 മീറ്റർ അകലെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മരണത്തോടെ കുഞ്ഞ് അനാഥനായി. ബന്ധുക്കളുടെ സംരക്ഷണയിലാണ് കുഞ്ഞ് ഇപ്പോഴുള്ളത്.
Keywords: Kerala, News, Kasaragod, Adhur, Murder, Husband, Wife, Death, Son, Top-Headlines, Police, Case, Kanathur Murder: The incident was reported by the five year old son who ran to the neighbouring house.
< !- START disable copy paste -->