KAMA | 'ബഹുഭാഷ - ബഹുസ്വരത'; കെഎഎംഎ സംസ്ഥാന സമ്മേളനം ഫെബ്രുവരി 6, 7, 8 തിയതികളില്‍ കാസര്‍കോട്ട്
Feb 3, 2024, 17:32 IST
കാസര്‍കോട്: (KasargodVartha) കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പുള്ളതും സംസ്ഥാന ക്യു ഐ പിയില്‍ അംഗത്വമുള്ളതുമായ കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ (കെഎഎംഎ) 72-ാമത് സംസ്ഥാന സമ്മേളനം 2023 ഫെബ്രുവരി 6, 7, 8 തിയതികളില്‍ കാസര്‍കോട് സി എച് നഗറില്‍ (മുന്‍സിപല്‍ കോണ്‍ഫറന്‍സ് ഹാള്‍) നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബഹുഭാഷ - ബഹുസ്വരത എന്നതാണ് സമ്മേളന പ്രമേയം.
ഫെബ്രുവരി 6 ന് രാവിലെ 9 മണിക്ക് സംസ്ഥാന പ്രസിഡണ്ട് എ എ ജാഫര്‍ പതാക ഉയര്‍ത്തും. ഉദ്ഘാടന സമ്മേളനം ബഹു. രെജിസ്ട്രേഷന്‍ - പുരാവസ്തു - മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. കര്‍ണാടക സ്പീകര്‍ യു ടി ഖാദര്‍ മുഖ്യാതിഥിയാകും. സി എച് കുഞ്ഞമ്പു എം എല്‍ എ വിശിഷ്ടാതിഥിയും ഇ ചന്ദ്രശേഖരന്‍ എം എല്‍ എ സ്‌നേഹാദരവും നല്‍കും. അഡ്വ.ഇബ്രാഹിം പള്ളങ്കോട് പ്രമേയ പ്രഭാഷണം നടത്തും.
വിദ്യാഭ്യാസ സമ്മേളനം മുന്‍ മന്ത്രി സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്യും. കെ എ എം എ ഏര്‍പെടുത്തിയ സി എച് ശിഹാബ് തങ്ങള്‍, എം എസ് മൗലവി സ്മരണാ അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. എ കെ എം അശ്‌റഫ് എം എല്‍ എ, സി എച് ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തും. അറബി ഭാഷാ സമ്മേളനം കാസര്‍കോട് ഗവ. കോളജ് അസി. പ്രൊഫസര്‍ ഇ അബ്ദു നാസര്‍ ഉദ്ഘാടനം ചെയ്യും. കെ എം അബ്ദുല്‍ കരീം വിഷയാവതരണം നടത്തും.
വനിതാ സമ്മേളനം ജില്ലാ പഞ്ചായത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്യും. വൈകിട്ട് അധ്യാപക പ്രകടനം നടക്കും. ഫെബ്രുവരി ഏഴിന് ബുധനാഴ്ച പ്രതിനിധി സമ്മേളനം, സാംസ്‌കാരിക സമ്മേളനം, ഇശല്‍ നിലാവ് എന്നിവയും ഫെബ്രുവരി എട്ടിന് വ്യാഴാഴ്ച വൈജ്ഞാനിക സമ്മേളനവും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, ചെയര്‍മാന്‍ കണ്ണൂര്‍ അബ്ദുള്ള മാസ്റ്റര്‍, വര്‍കിംഗ് ചെയര്‍മാന്‍ സിറാജുദ്ദീന്‍ എസ് എം, ജെനറല്‍ കണ്‍വീനര്‍ കെ അബ്ദുല്‍ മജീദ്, സംസ്ഥാന വൈസ് പ്രസിഡണ്ട് സി എ അബ്ദുല്ലക്കുഞ്ഞി, ചാല വൈസ് ചെയര്‍മാന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, KAMA, State Conference, Held, February, Kasargod News, Kasargod, Quality Improvement Programme, QIP, Kerala Arabic Munshies Association, KAMA State Conference will be held on February 6th, 7th and 8th in Kasargod.