Accident | ബൈകും കാറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം
കല്‍പ്പറ്റ: (KVARTHA) ബൈകും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അപ്പാട് മൈലമ്പാടി റോഡില്‍ സ്രാമ്പിക്കല്‍ പരേതനായ രാമന്റെയും ജാനുവിന്റെയും മകന്‍ സുധീഷ് (24) ആണ് മരിച്ചത്. മീനങ്ങാടിക്കടുത്ത അപ്പാട് പന്നിമുണ്ടയിലാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ബൈക് കാറിലിടിച്ചാണ് അപകടമെന്നാണ് വിവരം. ശനിയാഴ്ച (25.11.2023) വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു അപകടം. മീനങ്ങാടി കോ ഓപറേറ്റിവ് പ്രസിലെ ജീവനക്കാരനാണ് സുധീഷ്.
അതേസമയം തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു ബസിന്റെയും ഡ്രൈവര്‍മാര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. നെയ്യാറ്റിന്‍കര മൂന്നുകള്ളിന്‍മൂടാണ് സംഭവം. ശനിയാഴ്ച രാത്രി 10.30 മണിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്തു നിന്ന് നെയ്യാറ്റിന്‍കരയിലേക്കും നെയ്യാറ്റിന്‍കരയില്‍ നിന്ന് തിരുവനന്തപുരത്തേക്കും പോകുകയായിരുന്ന ബസുകളാണ് കൂട്ടിയിടിച്ചത്. സംഭവത്തില്‍ 29 പേര്‍ക്ക് പരുക്കേറ്റു. 10പേരെ നിംസ് ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍മാരുടെ നില ഗുരുതരമാണെന്നാണ് വിവരം.
Keywords: News, Kerala, Kerala News, Accident, Death, Injured, Wayanad, Kalpetta, Road Accident, Car, Bike, Kalpetta: Man died in road accident.