UDF Chairman | കല്ലട്ര മാഹിൻ ഹാജി കാസർകോട് ജില്ലാ യുഡിഎഫ് ചെയർമാൻ
Mar 4, 2024, 20:09 IST
കാസർകോട്: (KasaragodVartha) മുസ്ലിം ലീഗ് കാസർകോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജിയെ ജില്ലാ യു ഡി എഫ് കമിറ്റി ചെയർമാനായി മുസ്ലീം ലീഗ് സംസ്ഥാന കമിറ്റി നിയമിച്ചു. ടി ഇ അബ്ദുല്ലയുടെ വിയോഗത്തിന് ശേഷം മുതിർന്ന നേതാവ് സി ടി അഹ്‌മദ് അലിയാണ് യു ഡി എഫ് ജില്ലാ ചെയർമാൻ്റെ ചുമതല വഹിച്ചിരുന്നത്.
ലോക്‌സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിരിക്കെ അനാരോഗ്യം കാരണം പദവി ഒഴിയാൻ സി ടി അഹ്‌മദ് അലി സന്നദ്ധത അറിയിച്ചതോടെയാണ് ഇപ്പോൾ കല്ലട്ര മാഹിൻ ഹാജിയെ മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം നിയോഗിച്ചിരിക്കുന്നത്. കോൺഗ്രസ് നേതാവ് അഡ്വ. എ ഗോവിന്ദൻ നായരെ യുഡിഎഫ് ജില്ലാ കൺവീനറായി കോൺഗ്രസ് സംസ്ഥാന നേതൃത്വം നേരത്തേ പ്രഖ്യാപിച്ചിരുന്നു.