കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കേണ്ടെന്ന മന്ത്രിസഭാ തീരുമാനം മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവ്: കല്ലട്ര മാഹിന്‍ ഹാജി
Jun 25, 2020, 16:37 IST
ഉദുമ: (www.kasargodvartha.com 25.06.2020) കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കേറ്റ് നിര്‍ബന്ധമാക്കേണ്ടന്ന മന്ത്രിസഭാ തീരുമാനം ജന രോഷത്തിന് മുന്നില്‍ ഒരിക്കല്‍ക്കൂടി മുഖ്യമന്ത്രി മുട്ടുമടക്കിയതിന് തെളിവെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പറഞ്ഞു. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനുമേറ്റ മറ്റൊരു തിരിച്ചടികൂടിയാണിതെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു. പി പി ഇ കിറ്റ് പൂര്‍ണ്ണമായും സൗജന്യമായി പ്രവാസികള്‍ക്ക് നല്‍കുക, കേരളത്തിലേയ്ക്ക് കൂടുതല്‍ വിമാനസര്‍വ്വീസ് ആരംഭിക്കുക തുടങ്ങി ആവശ്യങ്ങള്‍ ഉന്നയിച്ച് യു ഡി എഫ് ഉദുമ നിയോജകമണ്ഡലം കമ്മിറ്റി ഉദുമ ടൗണില്‍ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ വി.ആര്‍ വിദ്യാസാഗര്‍ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം കണ്‍വീനര്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍ സ്വാഗതം പറഞ്ഞു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ എം സി പ്രഭാകരന്‍, ഗീതാകൃഷ്ണന്‍, ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഹരീഷ് പി നമ്പ്യാര്‍, മുസ്ലീം ലീഗ് മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ.ബക്കര്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് സി രാജന്‍ പെരിയ, സി.എം.പി. ജില്ലാ കമ്മിറ്റി അംഗം വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ.മുഹമ്മദാലി, നേതാക്കളായ പാഷ കാപ്പില്‍, എ.ബി.ഷാഫി, കെ.ബി.എം.ഷെരീഫ്, കെ.വി.ഭക്തവത്സലന്‍, ഹനീഫ കുന്നില്‍, സുകുമാരന്‍ പൂച്ചക്കാട്, കെ.എന്‍ രാജേന്ദ്രപ്രസാദ്, കൃഷ്ണന്‍ ചട്ടഞ്ചാല്‍, വാസു മാങ്ങാട്, റൗഫ് ബായിക്കര, എം.എച്ച് മുഹമ്മദ്കുഞ്ഞി, സിദ്ദീഖ് പുളിപ്പുഴ, പ്രഭാകരന്‍ തെക്കേകര, എന്‍.ചന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod, Kerala, news, Top-Headlines, UDF, Pinarayi-Vijayan, Kallatra Mahin Haji against CM
< !- START disable copy paste -->