പൂട്ടിപ്പോയ കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലറിയിലെ മുഴുവന്‍ ഇടപാടുകാര്‍ക്കും 40 ദിവസത്തിനകം പണം മടക്കി നല്‍കുമെന്ന് ഉടമ ആന്റോ; നല്‍കാനുള്ളത് കോടികള്‍
May 14, 2018, 12:06 IST
കാസര്‍കോട്: (www.kasargodvartha.com 14.05.2018) പൂട്ടിപ്പോയ കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലറിയിലെ മുഴുവന്‍ ഇടപാടുകാര്‍ക്കും 40 ദിവസത്തിനകം പണം മടക്കി നല്‍കുമെന്ന് ഉടമ ആന്റോ അറിയിച്ചു. ഒരു ലക്ഷം രൂപ മുതല്‍ മുകളിലോട്ട് നിക്ഷേപിച്ച നൂറു കണക്കിനാളുകള്‍ക്കാണ് പണം മടക്കിനല്‍കാനുള്ളത്. ആറു മാസം മുമ്പാണ് കാസര്‍കോട് പഴയ പ്രസ് ക്ലബ് ജംഗ്ഷനിലെ കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലറി സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടിയത്. നിരവധി ഇടപാടുകാര്‍ക്ക് സ്വര്‍ണവും പണവും മടക്കി നല്‍കാനുണ്ടായിരുന്നു.
നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ജ്വല്ലറിയാണ് നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും തുടര്‍ന്ന് വന്‍ പ്രതിസന്ധിയില്‍ അകപ്പെടുകയും പൂട്ടിപ്പോവുകയും ചെയ്തത്. നോട്ട് നിരോധനം വന്നപ്പോള്‍ ഇടപാടുകാര്‍ കൂട്ടത്തോടെ നിക്ഷേപവും സ്വര്‍ണവും പിന്‍വലിക്കാന്‍ എത്തിയതോടെയാണ് പ്രശ്നം തുടങ്ങിയത്. ജ്വല്ലറി റിയല്‍ എസ്റ്റേറ്റ് ഇടപാടും നടത്തിവന്നിരുന്നു. നോട്ട് നിരോധനം ഉണ്ടായപ്പോള്‍ സ്ഥലം വാങ്ങാന്‍ ആളെ കിട്ടാതായതും പ്രശ്നം രൂക്ഷമാക്കി. ഇടപാടുകാര്‍ ജ്വല്ലറിക്കു മുന്നില്‍ ബഹളം വെക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഉടമ ഇടപാടുകാരുടെ യോഗം വിളിക്കുകയും പോലീസിന്റെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നുവെങ്കിലും അതും പാളിപ്പോയിരുന്നു.
ഇതിനിടയിലാണ് ഇപ്പോള്‍ 40 ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്ന ഉറപ്പുമായി ജ്വല്ലറി ഉടമ രംഗത്തു വന്നിരിക്കുന്നത്.
Related News:
കല്ലറയ്ക്കല്‍ ജ്വല്ലറി; നിക്ഷേപകരുടെ യോഗത്തിനെത്തിയത് 500 ലേറെ പേര്, തര്‍ക്കം തീരാതെ പ്രശ്നം പോലീസിലെത്തി, നോട്ടു നിരോധനവും ജിഎസ്ടിയും ബിസിനസിനെ ബാധിച്ചുവെന്ന് ജ്വല്ലറി ഉടമ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Top-Headlines, Jewellery, Cash, Gold, Kallarackal's Jewellery crisis; money will be return back within 40 days, says owner Anto. < !- START disable copy paste -->