city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Meelad Rally | കല്ലക്കട്ട മജ്മഅ് മീലാദ് വിളംബര റാലി സെപ്റ്റംബര്‍ 17ന് ഉളിയത്തടുക്കയില്‍

കാസര്‍കോട്: (www.kasargodvartha.com) കല്ലക്കട്ട മജ്മഉല്‍ ഹിക്മതില്‍ ഹൈദ്രൂസിയയുടെ നേതൃത്വത്തില്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുട ഭാഗമായി സെപ്റ്റംബര്‍ 17 ന് മീലാദ് വിളംബര റാലി സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലുമണിക്ക് ചെട്ടുംകുഴിയില്‍ നിന്ന് തുടങ്ങി ഉളിയത്തടുക്കയില്‍ സമാപിക്കും. ഉളിയത്തടുക്ക ടൗണില്‍ മീലാദ് സമ്മേളനം നടക്കും. എസ് വൈ എസ് ജില്ലാ ജെനറല്‍ സെക്രടറി അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട പ്രഭാഷണം നടത്തും.
                     
Meelad Rally | കല്ലക്കട്ട മജ്മഅ് മീലാദ് വിളംബര റാലി സെപ്റ്റംബര്‍ 17ന് ഉളിയത്തടുക്കയില്‍

റാലിക്ക് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബൂബകര്‍ ഹാജി ബേവിഞ്ച, സയ്യിദ് യാസീന്‍ തങ്ങള്‍, കൊല്ലംപാടി അബ്ദുല്‍ ഖാദര്‍ സഅദി, ഖാദര്‍ ഹാജി മാന്യ, സുലൈമാന്‍ കരിവെള്ളൂര്‍, ബശീര്‍ പുളിക്കൂര്‍, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, സയ്യിദ് മുനീറുല്‍ അഹ്ദല്‍, യുപിഎസ് തങ്ങള്‍, സയ്യിദ് കരീം അല്‍ ഹാദി, സയ്യിദ് ഹംസ തങ്ങള്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, കബീര്‍ ഹിമമി ഗോളിയടുക്ക, എം പി അബ്ദുല്ല ഫൈസി, സി എം എ ചേരുര്‍, സലീം കോപ്പ, ഹനീഫ് പയോട്ട, കെ കെ ഖാദര്‍ പയോട്ട, സി എ ഖാദര്‍ ചേരൂര്‍, അലി സഖാഫി ചെട്ടുംകുഴി, ഫാറൂഖ് അഹ്‌സനി ആദൂര്‍, അബൂബകര്‍ ഖാദിരി, ആസിഫ് ആലംപാടി, ശാഫി സഖാഫി ഏണിയാടി, ലത്വീഫ് തുരുത്തി, ബശീര്‍ സഖാഫി കൊല്ല്യം, മഹ്‌മൂദ് ഹാജി മുട്ടത്തൊടി, മുനീര്‍ എര്‍മാളം, കരീം പയോട്ട, ശാഫി പട് ല, ഹമീദ് മദനി, സത്താര്‍ പട് ല തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഈ മാസം 16 മുതല്‍ ഒക്ടോബര്‍ 15 വരെ വിവിധ പരിപാടികളോടെ കല്ലക്കട്ട മജ്മഇല്‍ 'തിരുനബിയുടെ സ്‌നേഹത്തിന്റെ ലോകം' എന്ന പ്രമേയത്തില്‍ ആചരിക്കുന്ന കാംപയിന്റെ ഭാഗമായി റബീഉല്‍ അവ്വല്‍ മാസത്തില്‍ മുഴുവന്‍ ദിവസങ്ങളിലും മൗലീദ് പാരായണവും അന്നദാനവും നടക്കും. ദഅവ - ദര്‍സ്, മദ്രസ വിദ്യാര്‍ഥികളുടെ മീലാദ് ഫെസ്റ്റും മദ്ഹുറസൂല്‍ പ്രഭാഷണവും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, അബൂബകര്‍ ഹാജി ബേവിഞ്ച, മാന്യ ഖാദര്‍ ഹാജി, ഇത്തിഹാദ് മുഹമ്മദ് ഹാജി, കബീര്‍ ഹിമമി ഗോളിയടുക്ക എന്നിവര്‍ സംബന്ധിച്ചു.

Keywords: Meelad Rally, Rabiul Avval, Malayalam News, Kerala News, Kasaragod News, Malayalam News, Kallakatta Majmah Meelad Rally, Uliyathadukka, SSF, Kallakatta Majmah Meelad Rally on September 17 at Uliyathadukka.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia