Temple Festival | പെരുദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട മഹോത്സവം മാർച് 1 മുതൽ
Feb 28, 2024, 22:03 IST
കാസർകോട്: (KasargodVartha) കുമ്പള ശ്രീ പെരുദണ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ കളിയാട്ട ഹോത്സവം മാർച് ഒന്ന് മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച് ഒന്നിന് രാവിലെ 9.30ന് അനന്തപുരം അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് ഭണ്ഡാരം പുറപ്പെടൽ, കലവറ ഘോഷയാത്രയോടെ ഉത്സവത്തിന് തുടക്കം കുറിക്കും.
മാർച് ഏഴിന് രാവിലെ ശ്രീ മുച്ചിലോട്ട് ഭഗവതി അമ്മയുടെ തിരുമുടി നിവരൽ, പ്രസാദ വിതരണത്തോടെ മഹോത്സവം സമാപിക്കും. എല്ലാ ദിവസങ്ങളിലും ഉച്ചയ്ക്കും രാത്രിയും അന്നദാനം നടക്കും. ക്ഷേത്രത്തിൽ 20 വർഷങ്ങൾക്ക് ശേഷം നടക്കുന്ന കളിയാട്ട മഹോത്സവത്തിന് ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ചെയർമാൻ സുരേഷ് കെ, പ്രസിഡണ്ട് ഗോപാലകൃഷ്ണ മാസ്റ്റർ, നാരായണ മാസ്റ്റർ ദേലംപാടി, ഗണേഷ് പാറക്കട്ട, ശങ്കര ബെള്ളിഗെ, ഗണേഷ് അമെയ്, ഹരിഷ് ഗോസാഡ എന്നിവർ പങ്കെടുത്തു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Kaliyatta Mahotsavam at Perudana Muchilot Bhagavathy Temple from 1st March.