city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

K Surendran | കേന്ദ്രം അനുവദിച്ച രണ്ടാം വന്ദേ ഭാരത് എംപിമാരുടെ അവകാശവാദം വെറും 'തള്ളല്‍' എന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട് : (www.kasargodvartha.com) കേരളത്തിന്റെ റെയില്‍വേ വികസനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ച രണ്ടാം വന്ദേ ഭാരത് ട്രെയിനിനെ ചൊല്ലി കാസര്‍കോട്- ആലപ്പുഴ എംപിമാര്‍ നടത്തുന്നത് വെറും തള്ളല്‍ മാത്രമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍.

വ്യാഴാഴ്ച വൈകിട്ട് കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെ സുരേന്ദ്രന്‍ ഇതുസംബന്ധിച്ച് വിമര്‍ശനം നടത്തിയത്. തങ്ങളാണ് വന്ദേ ഭാരത് കൊണ്ടുവന്നത് എന്ന അവകാശവാദവുമായി എംപിമാര്‍ കാണിക്കുന്ന പ്രകടനങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താന്‍ പോകുന്നതുകൊണ്ടാണ് നേരം പുലരുന്നത് എന്ന് കരുതുന്ന കോഴികളെ പോലെ വലിയ പോസ്റ്റുകള്‍ നാടാകെ അടിച്ചിറക്കുകയാണ് ഈ എംപിമാര്‍.

K Surendran | കേന്ദ്രം അനുവദിച്ച രണ്ടാം വന്ദേ ഭാരത് എംപിമാരുടെ അവകാശവാദം വെറും 'തള്ളല്‍' എന്ന് കെ സുരേന്ദ്രന്‍

രണ്ടാം വന്ദേ ഭാരത് ഏത് റൂടില്‍ ഓടും എന്നത് സംബന്ധിച്ച് കഴിഞ്ഞ 12 ദിവസമായി കേരളത്തില്‍ വലിയ ചര്‍ചകള്‍ നടന്നിരുന്നു. ഏറ്റവും ഒടുവില്‍ റെയില്‍വേ അന്തിമമായി തീരുമാനം പ്രഖ്യാപിച്ചപ്പോള്‍ എംപിമാര്‍ നടത്തുന്ന നാടകം കേരളത്തില്‍ വിലപ്പോവില്ല.

ഓണ സമ്മാനമായി കേരളത്തിന് പ്രധാനമന്ത്രി അനുവദിച്ച രണ്ടാം വന്ദേ ഭാരത് വലിയ അനുഗ്രഹമാണ്. കേരളത്തിലെ ജനങ്ങളോടുള്ള കരുതലും സ്‌നേഹവുമാണ് നരേന്ദ്രമോദി പ്രകടിപ്പിച്ചത്. രാജ്യത്തെ മറ്റൊരു സംസ്ഥാനങ്ങള്‍ക്കും ലഭിച്ചിട്ടില്ലാത്ത പരിഗണന പ്രധാനമന്ത്രി കേരളത്തിന് നല്‍കുകയാണ്. പുതിയ ട്രെയിനുകള്‍, നികുതി വിഹിതം, വായ്പകള്‍, പുതിയ പദ്ധതികള്‍, ദേശീയപാത വികസനം തുടങ്ങി നിരവധി കാര്യങ്ങളില്‍ കേരളത്തിന് വലിയ പരിഗണന നല്‍കുമ്പോള്‍ സ്വന്തം കഴിവുകേട് മറച്ചു വെക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും കേന്ദ്രത്തിനെതിരെ ബോധപൂര്‍വം ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Keywords:  K Surendran calls the claim of second Vande Bharat MPs sanctioned by the Center as mere 'push', Kasaragod, News, K Surendran, BJP, Politics, Vande Bharat, Criticism, Press Meet, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia