മധൂർ ക്ഷേത്ര ദർശനത്തോടെ കെ ശ്രീകാന്ത് തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു
Mar 15, 2021, 19:23 IST
കാസർകോട്: (www.kasargodvartha.com 15.03.2021) മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്ര ദര്‍ശനത്തോടെ കാസർകോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി കെ ശ്രീകാന്ത് തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു. ഞായറഴ്ചയാണ് ബിജെപിയുടെ സ്ഥാനാർഥി പട്ടിക പുറത്ത് വന്നത്.
ക്ഷേത്ര ദർശനത്തിന് ശേഷം പ്രമുഖരായ വ്യക്തികളെ കണ്ട് അനുഗ്രഹം തേടി.തന്ത്രി ഉളിയത്തായ വിഷ്ണു അസ്രെ, കന്നഡ സാഹിത്യകാരന്‍ രാധാകൃഷ്ണന്‍ ഉളിയത്തടുക്ക, സായിറാം ഭട്ട്, മായിപ്പാടി രാജകുടുംബാംഗങ്ങള്‍, ഇടനീര്‍ മഠാധിപതി ശ്രീ ശ്രീ സച്ചിദാനന്ദഭാരതി സ്വാമികള്‍, ബേള ചര്‍ച് മുഖ്യ പുരോഹിതന്‍ ഫാദര്‍ ജോണ്‍ വാസ്, ബദിയടുക്കയിലെ ഫാദര്‍ ജോണ്‍ നൂറാമക്കല്‍, നാരമ്പാടിയിലെ ഫാദര്‍ ജോണ്‍ മോറാസ്, പ്രശസ്ത ചിത്രകാരന്‍ പി എസ് പുണിഞ്ചിത്തായ എന്നിവരെ സന്ദർശിച്ചു.
എൻഡിഎ മണ്ഡലം തെരെഞ്ഞെടുപ്പ് കാര്യാലയം ബുധനാഴ്ച കാര്‍ക്കള എംഎല്‍എയും ബിജെപി കേരള സംസ്ഥാന സഹപ്രഭാരിയുമായ വി സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും.
Keywords: Kerala, News, Kasaragod, Top-Headlines, Madhur, Temple, Adv.Srikanth, Election, Niyamasabha-Election-2021, BJP, K Srikanth started his election campaign with a visit to Madhur Temple.
< !- START disable copy paste -->