Police Booked | കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം; രണ്ടാം വർഷ ബിബിഎ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി; 13 പേർക്കെതിരെ പൊലീസ് കേസെടുത്തു
Aug 15, 2023, 14:16 IST
ചട്ടഞ്ചാൽ: (www.kasargodvartha.com) എംഐസി കോളജിൽ വിദ്യാർഥികൾ തമ്മിൽ സംഘട്ടനം. സീനിയർ വിദ്യാർഥികൾ ജൂനിയർ വിദ്യാർഥിയെ അക്രമിച്ചതായി പരാതി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. എംഐസി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിയായ അഫ്രീദിനെ (20) മർദിച്ചുവെന്നാണ് പരാതി. പരുക്കേറ്റ അഫ്രീദിനെ ദേളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാംപസിൽ വെച്ച് ഒരു സംഘം വിദ്യാർഥികൾ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തിൽ മൂന്നാം വർഷ വിദ്യാർഥികളായ മുഹമ്മദ് ഹനീഫ്, ഇബ്രാഹിം അർശാദ്, മുനീർ എന്നിവർക്കും മറ്റ് കണ്ടാലറിയാവുന്ന 10 പേർക്കുമെതിരെ മേൽപറമ്പ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വാക് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പറയുന്നത്.
കോളജ് വിദ്യാർഥികൾ തമ്മിൽ പരസ്പരം അടികൂടുന്നതിനാൽ പഠനാന്തരീക്ഷം തടസപ്പെടുന്നതായി ആക്ഷേപമുണ്ട്. കോളജ് അധികൃതർ അറിയിച്ചത് പ്രകാരം മേൽപറമ്പ് പൊലീസ് സ്ഥലത്തെത്തി തുടർ നടപടി സ്വീകരിച്ചുവരുന്നു. ജില്ലയിൽ കോളജ് വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനം പതിവായി മാറിയിട്ടുണ്ട്.