Judgment | 'റിയാസ് മൗലവിയുടെ മൊബൈൽ ഫോണും മെമറി കാർഡും പരിശോധിച്ചില്ല'; അന്വേഷണം നടന്നത് ഏകപക്ഷീയമെന്ന് കോടതി വിധിന്യായം; 'പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതര വീഴ്ചപറ്റി'
Mar 30, 2024, 20:23 IST
കാസര്‍കോട്: (KasargodVartha) റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെ വെറുതെവിട്ട കോടതി വിധിയുടെ പകർപ്പ് പുറത്ത്. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിധിന്യായത്തിൽ ഉന്നയിച്ചിരിക്കുന്നത്. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്നും തെളിവെടുപ്പിലും തെളിവുശേഖരണത്തിലും വീഴ്ചയുണ്ടായതായും വിധിന്യായത്തിൽ പറയുന്നു.
പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ട് എന്നതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും വിധിന്യായത്തിലുണ്ട്. പ്രതികൾക്ക് മുസ്ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്റെ വാദവും കോടതി തള്ളി. ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്നും മുസ്ലിം സമുദായത്തോടുള്ള പ്രതികളുടെ ശത്രുതയ്ക്ക് കാരണമായി ആരോപിക്കപ്പെടുന്ന മൂന്ന് സംഭവങ്ങളിൽ ഒന്നുപോലും തെളിയിക്കാനായില്ലെന്നും വിധിയിൽ പറയുന്നു. ഹാജരാക്കിയ ഫോൺ കോൾ വിവരങ്ങൾ മസ്ജിദിലെ പ്രതിയുടെ സാന്നിധ്യത്തിനുള്ള തെളിവായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
നിലവാരമില്ലാത്ത രീതിയിൽ ഏകപക്ഷീയമായാണ് അന്വേഷണം നടന്നത്. കൊലപാതകത്തിന്റെ ഉദ്ദേശ്യം സ്ഥാപിക്കാൻ പ്രോസിക്യൂഷനായില്ല. വസ്ത്രത്തിൽ പുരണ്ട രക്തക്കറയുടെ ഡിഎൻഎ പരിശോധന നടത്തിയില്ല. റിയാസ് മൗലവിയുടെ മുറിയില്‍നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണും മെമറി കാര്‍ഡുകളും പരിശോധിച്ചില്ല. ഇത് സംശയം ജനിപ്പിക്കുന്നതാണ്. മരണത്തിന് മുന്‍പ് റിയാസ് മൗലവി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണസംഘം നഷ്ടപ്പെടുത്തിയെന്നും വിധിയിൽ ചൂണ്ടിക്കാട്ടുന്നു.