city-gold-ad-for-blogger
Aster MIMS 10/10/2023

Jifri Thangal | വിവാഹം അടക്കമുള്ള ആഘോഷങ്ങളിൽ അച്ചടക്കം പാലിക്കണമെന്ന് ജിഫ്രി തങ്ങൾ; ആഭാസങ്ങളും ധൂർത്തും ഇല്ലാതാക്കാൻ മഹല്ലുകളിൽ വിപുലമായ ബോധവൽകരണത്തിന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത് തീരുമാനം

കാഞ്ഞങ്ങാട്: (KasargodVartha) വിവാഹം ഉൾപ്പെടെയുള്ള കുടുംബപരവും സാമൂഹികവുമായ ആഘോഷങ്ങളിൽ ദുർവഹമായ ധൂർത്തും ആക്ഷേപകരമായ ആഭാസങ്ങളും അതിര് കവിഞ്ഞ ആർഭാടങ്ങളും കടന്നുവരുന്നത് ഇത്തരം ചടങ്ങുകളിൽ വിശ്വാസപരമായ അച്ചടക്കം പാലിക്കാത്തത് കൊണ്ടാണെന്ന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാദി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുർആനും നബിചര്യയും ആഹ്വാനം ചെയ്യുന്ന അനുവദനീയതകളെ മുറുകെ പിടിക്കുകയും നിഷിദ്ധങ്ങളെ നിരാകരിക്കുകയും ചെയ്യാനുള്ള മാനസികാവസ്ഥയിലേക്ക് വിശ്വാസികൾ എന്ന് അവകാശപ്പെടുന്നവർ കടന്നുവന്നാൽ ഇത്തരം തിന്മകളെ ഉന്മൂലനം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
  
Jifri Thangal | വിവാഹം അടക്കമുള്ള ആഘോഷങ്ങളിൽ അച്ചടക്കം പാലിക്കണമെന്ന് ജിഫ്രി തങ്ങൾ; ആഭാസങ്ങളും ധൂർത്തും ഇല്ലാതാക്കാൻ മഹല്ലുകളിൽ വിപുലമായ ബോധവൽകരണത്തിന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത് തീരുമാനം

കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്തിന്റെ സുവർണ ജൂബിലി ആഘോഷം സംഘടനയുടെ പ്രൗഢിക്കും പ്രതാപത്തിനും ഒത്ത രൂപത്തിൽ ആവിഷ്കരിക്കുമെന്നും അതിൻറെ വിജയത്തിനായി എല്ലാ വിഭാഗം ആളുകളുടെയും സഹകരണം ഉണ്ടാകണമെന്നും തങ്ങൾ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് സുവർണ ജൂബിലി ആഘോഷത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിനും വിവാഹ ആഭാസങ്ങൾ നിയന്ത്രിക്കുന്നതിനുള്ള മാർഗങ്ങൾ അവലംബിക്കുന്നതിനും വേണ്ടി വിളിച്ചുചേർത്ത മഹല്ല് ഖത്തീബുമാർ, ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ്, ജനറൽ സെക്രട്ടറി, ട്രഷറർ, പ്രവർത്തകസമിതി അംഗങ്ങൾ എന്നിവരുടെ വിശേഷാൽ യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ബുധനാഴ്ച മുതൽ ഈ വർഷത്തെ റമദാൻ വരെയുള്ള ദിവസങ്ങളിൽ ആഘോഷങ്ങളിലെ ആഭാസങ്ങളും ധൂർത്തും ഇല്ലായ്മ ചെയ്യാൻ വേണ്ടിയിട്ടുള്ള വിപുലമായ ബോധവൽക്കരണ സംരംഭങ്ങൾ നടത്താൻ യോഗം മഹല്ല് ജമാഅത്തുകളെ ആഹ്വാനം ചെയ്തു. ഈ കാലയളവിൽ എല്ലാ മഹല്ലുകളിലെയും ആബാലവൃദ്ധം ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിശദമായ ബോധവൽക്കരണങ്ങൾ നടത്തുകയും എല്ലാ ചടങ്ങുകളും ഇസ്‌ലാമിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ളതാക്കിത്തീർക്കാൻ വേണ്ടിയുള്ള പാഠങ്ങൾ ജനങ്ങൾക്ക് നൽകുകയും ചെയ്യാൻ യോഗം തീരുമാനിച്ചു.
  
Jifri Thangal | വിവാഹം അടക്കമുള്ള ആഘോഷങ്ങളിൽ അച്ചടക്കം പാലിക്കണമെന്ന് ജിഫ്രി തങ്ങൾ; ആഭാസങ്ങളും ധൂർത്തും ഇല്ലാതാക്കാൻ മഹല്ലുകളിൽ വിപുലമായ ബോധവൽകരണത്തിന് കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത് തീരുമാനം

റമദാനിന് ശേഷം നടക്കുന്ന ആഘോഷങ്ങളിൽ പാലിക്കേണ്ട മര്യാദകൾ സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറക്കാനും യോഗം തീരുമാനിച്ചു. സർക്കുലറിൻറെ പാലനത്തിന് സമ്പൂർണ പിന്തുണ യോഗത്തിൽ സംബന്ധിച്ച മഹല്ല് കമ്മിറ്റി ഭാരവാഹികളും ഖത്വീബുമാരും വാഗ്ദാനം ചെയ്തു. സുവർണ ജൂബിലി ആഘോഷങ്ങളുടെ കാര്യപരിപാടികളും പദ്ധതികളും ആവിഷ്കരിക്കാൻ യോഗം ഭാരവാഹികളെ ചുമതലപ്പെടുത്തി.

പ്രസിഡന്റ് പാലക്കി സി കുഞ്ഞഹമ്മദ് ഹാജി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു. ട്രഷറർ എം കെ അബൂബക്കർ ഹാജി, വൈസ് പ്രസിഡൻറുമാരായ മുബാറക് ഹസൈനാർ ഹാജി, ജാതിയിൽ ഹസൈനാർ, പി കെ അബ്ദുല്ലകുഞ്ഞി, കെ ബി കുട്ടി ഹാജി, സെക്രട്ടറിമാരായ കെ പി ഷെരീഫ് എഞ്ചിനീയർ, റഷീദ് തോയമ്മൽ, താജുദ്ദീൻ കമ്മാടം, അബൂബക്കർ മാസ്റ്റർ പാറപ്പളളി എന്നിവരും മഹല്ല് പ്രതിനിധികളായ കെ യു ദാവൂദ് ഹാജി, പാലാട്ട് ഇബ്രാഹിം, എ സി ലത്തീഫ്, ബി എം കുഞ്ഞബ്ദുള്ള, ചാലിങ്കൽ അസീസ്, ആരിഫ് ദാരിമി, അഷ്റഫ് ദാരിമി, സി മുഹമ്മദ് കുഞ്ഞി, അബ്ദുറഹ്മാൻ പാറപ്പള്ളി, മുനീർ ഫൈസി ഇർഫാനി, നൂറുദ്ദീൻ മൗലവി, അബ്ദുറഹ്മാൻ മൗലവി മുബാറക് മസ്ജിദ്, ഹംസ കൊളവയൽ ഷരീഖ്, മുസ്തഫ തായന്നൂർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Jifri Muthukoya Thangal wants to be disciplined in celebrations including marriage.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL