Arrested | കള്ളൻ കപ്പലിൽ തന്നെ! 5 മാസം മുമ്പ് തുറന്ന പ്രമുഖ ജ്വലറിയുടെ ശാഖയിൽ നിന്നും 11.25 ലക്ഷം രൂപയുടെ കട്ടി കൂടിയ സ്വർണാഭരണങ്ങൾ തന്ത്രപൂർവം തട്ടിയെടുത്തെന്ന് പരാതി; ജീവനക്കാരൻ അറസ്റ്റിൽ
Mar 7, 2024, 12:21 IST
ചെറുവത്തൂർ: (KasargodVartha) അഞ്ച് മാസം മുമ്പ് തുറന്ന പ്രമുഖ ജ്വലറിയുടെ ശാഖയിൽ നിന്നും 11.25 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ തന്ത്രപൂർവം തട്ടിയെടുത്തെന്ന പരാതിയിൽ ജീവനക്കാരൻ അറസ്റ്റിൽ. ജ്വലറിയിലെ സെയിൽസ്‌മാനായ കർണാടക ബെൽത്തങ്ങാടി താലൂക് പരിധിയിലെ ഇർഫാനെ (26) ആണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. സിറ്റി ഗോൾഡ് ജ്വലറിയുടെ ചെറുവത്തൂർ ശാഖയിലാണ് സംഭവം.
ജ്വലറി ഡയറക്ടർ മുഹമ്മദ് മിർസ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. 2023 നവംബർ 12നും 2024 ജനുവരി - ഫെബ്രുവരി മാസങ്ങളിൽ നിരവധി തവണകളിലായും ജ്വലറിയിൽ നിന്നും സ്വർണം പുറത്തേക്ക് കടത്തിയെന്നാണ് പരാതി. ജ്വലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് ജീവനക്കാരൻ പിടിയിലായിരിക്കുന്നത്.

Keywords: Police Booked, Malayalam News, Kasaragod, Crime, Jewelry, Case, Arrested, Branch, Complaint, Salesman, Karnataka, Belthangady, Chandera, Police, City Gold, Cheruvathur, CCTV, Visuals, Jewellery employee arrested for stealing gold items worth Rs. 11.25 lakh.
< !- START disable copy paste -->