city-gold-ad-for-blogger

Accident | പള്ളത്തടുക്കയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്

ബദിയഡുക്ക: (KasargodVartha) പള്ളത്തടുക്കയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി കുട്ടികള്‍ക്ക് പരുക്കേറ്റു. ബദിയഡുക്ക ബാറഡുക്ക ദാറുല്‍ ഇഹ്സാന്‍ എഡ്യൂകേഷന്‍ സെന്ററില്‍ പഠിക്കുന്ന സഹീര്‍ (13), ശിബിലി (13), മിദ്ലാജ് (11), മുഹമ്മദ് സമദ് (13), മുഹമ്മദ് ഫവാസ് (11), സ്വഹബി (11), വഹാബ് (13), യൂസഫ് അനസ് (13), അബൂബകര്‍ സാബിത് (13), നിശാദ് (14), ലബീബ് (25) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
       
Accident | പള്ളത്തടുക്കയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്

ശനിയാഴ്ച വൈകീട്ട് 4.30 മണിയോടെയാണ് അപകടം നടന്നത്. പെര്‍ളയില്‍ സഹപാഠിയുടെ വീട്ടില്‍ ഒരു പരിപാടിയില്‍ സംബന്ധിച്ച് തിരികെ വരുന്നതിനിടെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ്, വെള്ളം കെട്ടി നിന്ന റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് റോഡരികിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ഉടന്‍ തന്നെ നാലാം മൈലിലെ ഇ കെ നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.
    
Accident | പള്ളത്തടുക്കയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ജീപ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി കുട്ടികള്‍ക്ക് പരുക്ക്

Keywords: Accident, Badiadka, Pallathadka, Kerala News, Malayalam News, Kasaragod News, Accident News, Jeep fell into pothole on road and overturned out of control; Many children injured.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia