ജസ്നയെ കണ്ടെത്താനാവാതെ പോലീസ്, സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഡി ജി പി
May 12, 2018, 11:51 IST
തിരുവനന്തപുരം:(www.kasargodvartha.com 12/05/2018) കാണാതായ ബിരുദ വിദ്യാര്‍ഥിനി ജസ്ന മരിയ ജെയിംസിനെ കണ്ടെത്താനാവാതെ പോലീസ്. ജസ്‌നയെ കണ്ടെത്തുന്നതിന് സഹായിക്കുന്നവര്‍ക്ക് രണ്ടുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിവരങ്ങള്‍ ലഭിക്കുന്നവര്‍ തിരുവല്ല ഡിവൈഎസ്പിയെ അറിയിക്കണം. ഫോണ്‍: 9497990035
കഴിഞ്ഞ മാര്‍ച്ച് 22 ന് രാവിലെ പത്തുമണിയോടെയാണ് ജസ്നയെ കാണാതായത്. അന്ന് രാവിലെ മുക്കൂട്ടുതറയിലുള്ള അമ്മായിയുടെ വീട്ടിലേക്കു പോവുകയാണെന്ന് അയല്‍ക്കാരോട് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുകയായിരുന്നു പെണ്‍കുട്ടി.
മുക്കൂട്ടുതറ ടൗണില്‍ ഓട്ടോറിക്ഷയില്‍ വന്നിറങ്ങിയ ജസ്നയെ കണ്ടവരുണ്ട്. എന്നാല്‍ പിന്നീട് ആര്‍ക്കും ഒരു വിവരവുമില്ല. പിതാവ് ജെയിംസ് എരുമേലി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളി കോളജില്‍ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയാണ് ജെസ്ന.

ജസ്‌നയെ കാണാതായിട്ട് ഒന്നര മാസം കഴിഞ്ഞിട്ടും യാതൊരു തുമ്പും കിട്ടാത്ത അവസ്ഥയിലാണ് പോലീസ് അതിനിടയില്‍ ജസ്‌നയുടെ സഹോദരങ്ങള്‍ ഫേസ്ബുക്കില്‍ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് ലൈവില്‍ വരികയും ചെയ്തിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Student, Missing, Case, Police, Investigation, Top-Headlines,Jasna missing case; reward announced