city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Ambition | ലോകോ പൈലറ്റ് ആകണമെന്ന കാഞ്ഞങ്ങാട്ടുകാരന്‍ ജാശിറിന്റെ മോഹം പൂവണിഞ്ഞത് അങ്ങ് ലണ്ടനിൽ

കാഞ്ഞങ്ങാട്: (KasargodVartha) എംബിഎ പഠിച്ച് മറ്റ് ജോലികള്‍ ചെയ്യുമ്പോഴും ട്രെയിനിന്റെ ലോകോ പൈലറ്റ് ആകണമെന്ന മോഹം മനസില്‍ സൂക്ഷിച്ച കാഞ്ഞങ്ങാട് കല്ലുരാവി സ്വദേശിയായ ജാശിറിന് ആ മോഹം പൂവണിഞ്ഞത് അങ്ങ് ലണ്ടനില്‍ വെച്ച്. കാഞ്ഞങ്ങാട് സൗത് സ്‌കൂളിലെ പഠനകാലത്ത് റെയില്‍പാത മുറിച്ചുകടന്നാണ് ജാശിര്‍ സ്‌കൂളിലേക്ക് എത്തിയിരുന്നത്. അന്ന് കൂകിപ്പായുന്ന ട്രെയിന്‍ ജാശിറിന് കൗതുകമായിരുന്നു. അതിന്റെ ഡ്രൈവറാകണമെന്ന മോഹം തുടങ്ങിയത് അന്നു മുതല്‍ക്കാണ്.
  
Ambition | ലോകോ പൈലറ്റ് ആകണമെന്ന കാഞ്ഞങ്ങാട്ടുകാരന്‍ ജാശിറിന്റെ മോഹം പൂവണിഞ്ഞത് അങ്ങ് ലണ്ടനിൽ

സാധാരണ സർകാർ സ്‌കൂളിൽ പഠിച്ച ജാശിർ തുടർപഠനത്തിന്റെ ഭാഗമായി 2012 ലാണ് ലണ്ടനിലെത്തിയത്. ഇന്റര്‍നാഷണല്‍ ബിസിനസില്‍ എംബിഎ നേടിയ ജാശിര്‍ തന്റെ മോഹവുമായി മുന്നോട്ടുപോകുകയും 34-ാം വയസില്‍ ലോകോ പൈലറ്റ് ആയി ലണ്ടനില്‍ ജോലിക്ക് കയറുകയും ചെയ്തു. 2015ല്‍ ലണ്ടനില്‍ പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ ലണ്ടന്‍ ബ്രിഡ്ജിലാണ് ട്രെയിൻ ഡിസ്പാചറായി ജോലിക്ക് കയറിയത്. പിന്നീട് ഒരു വർഷത്തിന് ശേഷം 2016 ൽ വിക്ടോറിയ സ്റ്റേഷനിലേക്ക് മാറ്റം കിട്ടുകയും 2020 ൽ ടീം ലീഡറായി പ്രമോഷൻ ലഭിക്കുകയും ചെയ്തു.
  
Ambition | ലോകോ പൈലറ്റ് ആകണമെന്ന കാഞ്ഞങ്ങാട്ടുകാരന്‍ ജാശിറിന്റെ മോഹം പൂവണിഞ്ഞത് അങ്ങ് ലണ്ടനിൽ

ഉള്ളില്‍ അടങ്ങാതെ സൂക്ഷിച്ചിരുന്ന ലോകോ പൈലറ്റ് ആകണമെന്ന മോഹം മുളപൊട്ടിയതോടെ അത് സഫലമാക്കുകയെന്ന ലക്ഷ്യവുമായി പ്രയത്‌നം തുടങ്ങി. ഒടുവിൽ കോക് പൈലറ്റ് പരീക്ഷയ്ക്ക് ഒഴിവുവന്നു. 2022ല്‍ ആദ്യം തന്നെ അപേക്ഷ സമര്‍പിച്ചു. സെപ്തംബര്‍ അവസാനത്തോടെ നാഷണല്‍ റെയില്‍വെ വിഭാഗത്തിലെ തംസേലിങ്ക് റെയില്‍വേയില്‍ കോക് പൈലറ്റായി നിയമനം ലഭിച്ചതോടെയാണ് ജാശിറിന്റെ മോഹം പൂവണിഞ്ഞത്. നവംബറില്‍ ഒരു വര്‍ഷത്തേക്കുള്ള പരിശീലനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ലോകോ പൈലറ്റായി മാറുന്നതിന്റെ ആവേശത്തിലാണ് ജാശിർ.
  
Ambition | ലോകോ പൈലറ്റ് ആകണമെന്ന കാഞ്ഞങ്ങാട്ടുകാരന്‍ ജാശിറിന്റെ മോഹം പൂവണിഞ്ഞത് അങ്ങ് ലണ്ടനിൽ

കല്ലൂരാവിയിലെ ഹസൈനാര്‍-ഖദീജ ദമ്പതികളുടെ മകനാണ്. ജാസ്മിന്‍, ജാബിര്‍, ജംശീർ എന്നിവര്‍ സഹോദരങ്ങളാണ്. ആറങ്ങാടി സ്വദേശിനിയായ ശർബീനയാണ് ഭാര്യ. മക്കൾ: ജുവൈൻ മാലിക്, ലൈറ മാലിക.

നൂറുമൈല്‍ വേഗതയില്‍ കുതിക്കുന്ന ട്രെയിനിന്റെ ലോകോ പൈലറ്റാണ് താനെന്ന് ജാശിര്‍ ഇന്ന് അഭിമാനത്തോടെ പറയുന്നുണ്ട്. ആത്മാര്‍ഥമായി പരിശ്രമിച്ചാല്‍ ഏത് ഉയരവും കയ്യടക്കാമെന്ന് ജാശിര്‍ കാസർകോട് വാർത്തയോട് പറഞ്ഞു.
  
Ambition | ലോകോ പൈലറ്റ് ആകണമെന്ന കാഞ്ഞങ്ങാട്ടുകാരന്‍ ജാശിറിന്റെ മോഹം പൂവണിഞ്ഞത് അങ്ങ് ലണ്ടനിൽ

Keywords : News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, London, UK, Kanhangad, Jashir's ambition to become a loco pilot blossomed.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia