city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

IRCTC Offers | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ട്രെയിൻ ടികറ്റ് ബുക് ചെയ്യുമ്പോൾ ഈ രീതിയിൽ പണമടയ്ക്കുക; അൽപം തുക ലാഭിക്കാം

ന്യൂഡെൽഹി: (www.kasargodvartha.com) റെയിൽവേ യാത്രക്കാർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്ന ഇൻഡ്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (IRCTC) യാത്രക്കാർക്കായി ഒരു ഓഫർ നൽകുന്നുണ്ട്. പല യാത്രക്കാർക്കും ഇതേക്കുറിച്ച് അറിയില്ല. ഐആർസിടിസി വെബ്‌സൈറ്റിൽ നിന്നോ ആപിൽ നിന്നോ ഡെബിറ്റ് കാർഡ് (Debit card) മുഖേന നിങ്ങൾ ടികറ്റ് ബുക് ചെയ്യുകയാണെങ്കിൽ, ടികറ്റ് ബുകിംഗിന് നിങ്ങൾ ഇടപാട് ഫീസ് (Transaction charges) നൽകേണ്ടതില്ല.                           
                   
IRCTC Offers | യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ട്രെയിൻ ടികറ്റ് ബുക് ചെയ്യുമ്പോൾ ഈ രീതിയിൽ പണമടയ്ക്കുക; അൽപം തുക ലാഭിക്കാം

ഐആർസിടിസി വെബ്‌സൈറ്റ് അനുസരിച്ച്, നെറ്റ് ബാങ്കിംഗ്, ഇ-വാലറ്റ് തുടങ്ങിയ മറ്റ് മാർഗങ്ങളിലൂടെ നിങ്ങൾ ഓൺലൈൻ ടികറ്റിനായി പണമടച്ചാൽ, നിങ്ങൾ അതിന് ഇടപാട് ചാർജ് നൽകേണ്ടിവരും. മിക്ക ബാങ്കുകളുടെയും നെറ്റ് ബാങ്കിംഗ് വഴി ടികറ്റ് ബുക് ചെയ്യുന്നതിന്, ഓരോ ഇടപാടിനും 10 രൂപയും നികുതിയും ഈടാക്കുന്നു. അതുപോലെ, പേയ്‌മെന്റ് ഗേറ്റ്‌വേകളിലൂടെയും ക്രെഡിറ്റ് കാർഡുകളിലൂടെയും ടികറ്റുകൾക്ക് പണം അടയ്ക്കുന്നതിന് ട്രാൻസാക്ഷൻ ചാർജും 1.8 ശതമാനം നികുതിയും ഈടാക്കുന്നു. ഇ-വാലറ്റ് വഴിയാണ് പണമടയ്ക്കുന്നതെങ്കിൽ അതിനും പ്രത്യേകം തുക നൽകണം. ആമസോൺ, പേടിഎം പോലെയുള്ള കംപനികളും ഓരോ ഇടപാടിനും പ്രത്യേകം നിരക്ക് ഈടാക്കുന്നു. എന്നാൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുകയാണെങ്കിൽ അൽപം പണം ലാഭിക്കാം.

ട്രെയിൻ ടികറ്റുകൾ ബുക് ചെയ്യാൻ, ഐആർസിടിസി വെബ്സൈറ്റ് www(dot)irctc(dot)co(dot)in സന്ദർശിക്കുക. അല്ലെങ്കിൽ ആപ് ഡൗൺലോഡ് ചെയ്യുക.

Keywords: IRCTC Offers Zero Transaction Charges On Ticket Bookings This Via, Newdelhi, Latest-News, News, Top-Headlines, Railway-season-ticket, Passenger, Online, Website, Debit card.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia