city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Protest | ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കലുങ്കിന്റെ ഉയരം കുറക്കാൻ അധികൃതരുടെ നിർദേശം; പ്രതിഷേധവുമായി നാട്ടുകാർ, മൊഗ്രാലിൽ കാൽനടയാത്രക്കാർക്ക് വഴിയടയുമെന്ന് ആശങ്ക

മൊഗ്രാൽ: (KasargodVartha) ദേശീയ പാതയിൽ നിർമാണം പുരോഗമിക്കുന്ന കലുങ്കിന്റെ ഉയരം കുറക്കാൻ അധികൃതർ നിർദേശം നൽകിയത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. മൊഗ്രാൽ ദേശീയപാതയിൽ ശാഫി മസ്ജിദിനിടുത്തുള്ള കലുങ്കിന് ഉയരം കൂട്ടി വിദ്യാർഥികളും വയോജനങ്ങളും സ്ത്രീകളും അടക്കമുള്ള പൊതുജനങ്ങൾക്ക് നടന്നുപോകാൻ അവസരം ഒരുക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉയർത്തിയിരുന്നു.

Protest | ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കലുങ്കിന്റെ ഉയരം കുറക്കാൻ അധികൃതരുടെ നിർദേശം; പ്രതിഷേധവുമായി നാട്ടുകാർ, മൊഗ്രാലിൽ കാൽനടയാത്രക്കാർക്ക് വഴിയടയുമെന്ന് ആശങ്ക

 ഇതിനെ പിന്നാലെ കലുങ്കിന്റെ ഉയരം കൂട്ടിയുള്ള ജോലിക്കിടയിൽ നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്ന എൻജിനീയറിങ് വിഭാഗം ഇടപെട്ട് ഉയരം കുറക്കാനുള്ള നിർദേശം നൽകിയതായാണ് പ്രദേശവാസികൾ പറയുന്നത്. ഇത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ജോലിസ്ഥലത്ത് ബഹളം വെച്ചു. ഇതുമൂലം നിർമാണ പ്രവൃത്തി തൽക്കാലം നിർത്തിവച്ചിട്ടുമുണ്ട്.

കലുങ്കിന് ഉയരം കൂട്ടി കാൽനടയാത്രയ്ക്ക് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞമാസം ജനപ്രതിനിധികളും, ഷാഫി ജുമാ മസ്ജിദ് കമിറ്റി ഭാരവാഹികളും കണ്ണൂരിലുള്ള ദേശീയപാത ഇൻപ്ലിമെന്റേഷൻ പ്രോജക്ട് ഡയറക്ടറേയും, കുമ്പള യുഎൽസിസി കാംപ് മാനജരേയും കണ്ട് ആവശ്യം ഉന്നയിച്ചിരുന്നു. നിവേദനവും നൽകിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി, എകെഎം അശ്റഫ് എംഎൽഎ, ത്രിതല പഞ്ചായത് ജനപ്രതിനിധികൾ എന്നിവരും ബന്ധപ്പെട്ടവരെ കണ്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജോലി നടന്നുകൊണ്ടിരിക്കെയാണ് മുകളിൽ നിന്നുള്ള ഇടപെടൽ ഉണ്ടായിരിക്കുന്നത്. ഇതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതും, ജോലി സ്ഥലത്ത് ബഹളം വെച്ചതും.

കലുങ്കിന് ഉയരം കൂട്ടാനുള്ള ഫലകയും, ഇരുമ്പും അടിച്ചു കോൺക്രീറ്റ് ചെയ്യാൻ തുടങ്ങുമ്പോഴാണ് എൻജിനീയറിംഗ് വിഭാഗം ഇപ്പോൾ തടസവാദമുന്നയിച്ച് രംഗത്ത് വന്നതെന്നാണ് ആക്ഷേപം. നേരത്തെ ഒരു ഭാഗത്ത് നിർമാണം പൂർത്തിയാക്കിയ കലുങ്കിന് മറുഭാഗത്ത് സമാനമായി കലുങ്ക് നിർമിച്ചാൽ സർവീസ് റോഡ് ഉയരത്തിൽ ആയതിനാൽ കാൽനട യാത്രയ്ക്ക് തടസമാവുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികളും ജുമാമസ്ജിദ് കമിറ്റി ഭാരവാഹികളും ബന്ധപ്പെട്ടവരെ നേരിട്ടു കണ്ട് പരാതി ബോധിപ്പിച്ചിരുന്നത്. നാട്ടുകാർ വിഷയം വീണ്ടും എംപിയെയും, എംഎൽഎയും വിവരം അറിയിച്ചിട്ടുണ്ട്. ജനപ്രതിനിധികളുടെയും, മസ്ജിദ് കമിറ്റി ഭാരവാഹികളുടെയും നേതൃത്വത്തിൽ ജില്ലാ കലക്ടറെയും കാണും.

Protest | ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന കലുങ്കിന്റെ ഉയരം കുറക്കാൻ അധികൃതരുടെ നിർദേശം; പ്രതിഷേധവുമായി നാട്ടുകാർ, മൊഗ്രാലിൽ കാൽനടയാത്രക്കാർക്ക് വഴിയടയുമെന്ന് ആശങ്ക

Keywords: News, Malayalam, Kasaragod, Kerala, NH Work, Mogral, culvert, Instructions of authorities to reduce height of culvert; Natives protested. 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia