Dead | ഐ എന്‍ എല്‍ അഖിലേന്‍ഡ്യാ ട്രഷറര്‍ ഡോ എ എ അമീന്‍ അന്തരിച്ചു; കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു
Oct 25, 2023, 16:24 IST
കൊല്ലം: (KasargodVartah) കാസര്‍കോട് നിയോജക മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഐ എന്‍ എല്‍ അഖിലേന്‍ഡ്യാ ട്രഷറര്‍ ഡോക്ടര്‍ എ എ അമീന്‍ (70 ) അന്തരിച്ചു. കൊല്ലം ഓച്ചിറയിലെ ആശുപത്രിയില്‍ ബുധനാഴ്ച (25.10.203) ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അന്ത്യം. ഓച്ചിറയിലെ വീട്ടില്‍ വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മരണ വിവരമറിഞ്ഞ വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം വീട്ടിലും ആശുപത്രിയിലുമായി എത്തിച്ചേര്‍ന്നു. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടാകുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഭാര്യ ഫൗസിയ അമീന്‍, മക്കള്‍: ഫാസില്‍ അമീന്‍(നാഷനല്‍ യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി, ഡോ. ഫയാസ് അമീന്‍.
Keywords: INL All India Treasurer Dr AA Ameen passed away, Kollam, News, INL All India Treasurer, Dr AA Amin, Dead, Obituary, Politics, Hospital, Kerala News.
ഐ എന്‍ എല്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. മരണ വിവരമറിഞ്ഞ വിവിധ രാഷ്ട്രീയ പാര്‍ടി നേതാക്കളും പ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം വീട്ടിലും ആശുപത്രിയിലുമായി എത്തിച്ചേര്‍ന്നു. ഖബറടക്കം വ്യാഴാഴ്ച ഉച്ചയോടെ ഉണ്ടാകുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഭാര്യ ഫൗസിയ അമീന്‍, മക്കള്‍: ഫാസില്‍ അമീന്‍(നാഷനല്‍ യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി, ഡോ. ഫയാസ് അമീന്‍.
2016 ല്‍ ഐ എന്‍ എലിന് അനുവദിച്ച കാസര്‍കോട് സീറ്റില്‍ എന്‍ എ നെല്ലിക്കുന്നിനോടാണ് അമീന്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്.