city-gold-ad-for-blogger

Died | 'ജോലിക്ക് കൂടെ കൂട്ടാത്തതിലുള്ള വിരോധത്തെ തുടർന്ന് തള്ളിയിട്ടപ്പോൾ റോഡിൽ വീണ് പരുക്കേറ്റയാൾ മരിച്ചു'; അയൽവാസി പിടിയിൽ

കാസർകോട്: (KasargodVartha) റോഡിൽ വീണ് ഗുരുതരമായി പരുക്കേറ്റയാൾ മരിച്ചു. കേളുഗുഡെ അയ്യപ്പ നഗറിലെ സദാനന്ദ (65) ആണ് മരിച്ചത്. തർക്കത്തിനിടെ അയൽവാസി തള്ളിയിട്ടപ്പോൾ റോഡിൽ തലയടിച്ച് വീണ് പരുക്കേൽക്കുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് അയൽവാസി സൂരജിനെ (38) പൊലീസ് കസ്റ്റഡിയിലെടുത്തു.

Died | 'ജോലിക്ക് കൂടെ കൂട്ടാത്തതിലുള്ള വിരോധത്തെ തുടർന്ന് തള്ളിയിട്ടപ്പോൾ റോഡിൽ വീണ് പരുക്കേറ്റയാൾ മരിച്ചു'; അയൽവാസി പിടിയിൽ

ഇക്കഴിഞ്ഞ സെപ്റ്റംബർ 26ന് രാത്രി 10.30 മണിയോടെയാണ് സംഭവം നടന്നത്. വീടിന് മുന്നിൽ വെച്ച് സൂരജ് സദാനന്ദയെ കൈകൊണ്ട് പിടിച്ച്‌ തള്ളുകയായിരുന്നുവെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിരികെ കാസർകോട് ജെനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെയാണ് മരണപ്പെട്ടത്.

Died | 'ജോലിക്ക് കൂടെ കൂട്ടാത്തതിലുള്ള വിരോധത്തെ തുടർന്ന് തള്ളിയിട്ടപ്പോൾ റോഡിൽ വീണ് പരുക്കേറ്റയാൾ മരിച്ചു'; അയൽവാസി പിടിയിൽ

പെയിന്റിങ് തൊഴിലാളിയാണ് സദാനന്ദ. സൂരജിനെ ജോലിക്ക് കൂടെ കൂട്ടാത്തതിലുള്ള വിരോധത്തെ തുടർന്നാണ് അക്രമം കാട്ടിയതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. ഭാര്യ: പരേതയായ പാർവതി. മക്കൾ: ജിതേഷ്, ആശാലത. മരുമകൻ: വിവേക്. സഹോദരൻ: പരേതനായ ശിവാനന്ദ.

Keywords: News, Kasaragod, Kerala, Obituary, Kelugudde, Police FIR, Police,Complaint, Injured person died after falling on road.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia