city-gold-ad-for-blogger

സര്‍ക്കാര്‍-കര്‍ഷക പങ്കാളിത്തത്തോടെ റബറധിഷ്ഠിത വ്യവസായങ്ങളുണ്ടാകണം: ഇന്‍ഫാം

കോട്ടയം: (www.kasargodvartha.com 15.07.2017) സംസ്ഥാന സര്‍ക്കാരിന്റെയും കര്‍ഷകരുടെയും റബറുല്പാദന സംഘങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയുള്ള റബറധിഷ്ഠിത വ്യവസായങ്ങളും വിപണന ശൃംഖലകളും അടിയന്തരമായിട്ടുണ്ടായാല്‍ മാത്രമേ റബര്‍ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകുകയുള്ളൂവെന്നും ഇതിനുള്ള ബഹുമുഖ പദ്ധതികള്‍ സര്‍ക്കാരുമായി പങ്കുവയ്ക്കാന്‍ ഇന്‍ഫാം തയ്യാറാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു.

വിലയിടിവില്‍ ചെറുകിട റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ വിലസ്ഥിരതാ പദ്ധതിയുടെ മൂന്നാംഘട്ടം തുടരുവാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. ജിഎസ്ടി വന്നതിനു ശേഷമുള്ള നികുതി അവ്യക്തതകള്‍ മൂലം പല റബറുല്പാദന സൊസൈറ്റികളും കര്‍ഷകരില്‍ നിന്ന് ബില്ലുവാങ്ങുന്നത് നിര്‍ത്തിവെച്ചിരിക്കുന്നു. മൂന്നാംഘട്ടം ആരംഭിക്കുന്നുവെന്നും പണം അനുവദിക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുമ്പോള്‍ കര്‍ഷകരില്‍ നിന്ന് ബില്ലുകള്‍ സ്വീകരിക്കുവാന്‍ സൊസൈറ്റികളും തുടര്‍നടപടികള്‍ക്ക് റബര്‍ബോര്‍ഡും തയ്യാറാകണം. പദ്ധതിയില്‍ നിലവില്‍ അംഗങ്ങളാകാത്ത ചെറുകിട കര്‍ഷകര്‍ മൂന്നാം ഘട്ടത്തിലെങ്കിലും അംഗത്വമെടുക്കണം.

സര്‍ക്കാര്‍-കര്‍ഷക പങ്കാളിത്തത്തോടെ റബറധിഷ്ഠിത വ്യവസായങ്ങളുണ്ടാകണം: ഇന്‍ഫാം


റബറിന്റെ രാജ്യാന്തരവില അനുദിനം കുറഞ്ഞുകൊണ്ടിരിക്കുന്നു. കേരളത്തില്‍ മഴ കാരണം ടാപ്പിംഗ് കുറഞ്ഞതും വിലയിടിവ് മൂലം നല്ലൊരു ശതമാനം കര്‍ഷകര്‍ ടാപ്പിംഗ് ഉപേക്ഷിച്ചിരിക്കുന്നുതുകൊണ്ട് ഉല്പാദനം പുറകോട്ടടിച്ചതുമാണ് ആഭ്യന്തരവിപണിവില ഈ നിലയിലെങ്കിലും തുടരുന്നത്. ഉല്പാദനം വര്‍ദ്ധിച്ചുവെന്നുള്ള റബര്‍ ബോര്‍ഡിന്റെ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധവും വിപണി ഇടിക്കുന്നതിനുള്ള കുതന്ത്രവുമാണ്.

ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിലസ്ഥിരതാപദ്ധതി മാത്രമാണ് കര്‍ഷകര്‍ക്ക് ഏക ആശ്വാസം. സബ്‌സിഡികള്‍ താല്‍ക്കാലിക ക്രമീകരണമാണെന്നിരിക്കെ സര്‍ക്കാരും കര്‍ഷകരും ഉല്പാദന സംഘങ്ങളും ചേര്‍ന്നുള്ള ദീര്‍ഘകാല റബറധിഷ്ഠിത വ്യവസായങ്ങളെക്കുറിച്ചും വിവിധ ഉല്പന്നങ്ങളുടെ നിര്‍മ്മാണ വിപണനത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കണം. ആസിയാന്‍, ആര്‍സിഇപി രാജ്യാന്തര കരാറുകളിലൂടെ നികുതിരഹിതവും നിയന്ത്രണമില്ലാത്തതുമായ റബര്‍ ഇറക്കുമതിയുണ്ടാകും. ഇത് വരുംനാളുകളില്‍ ആഭ്യന്തരവിപണിയെ കൂടുതല്‍ ദുര്‍ബലമാക്കും. അതുകൊണ്ട് ദീര്‍ഘകാല ബദല്‍സംവിധാനം അടിയന്തരമാണെന്ന് വി സി സെബാസ്റ്റ്യന്‍ സൂചിപ്പിച്ചു.

Keywords:  Kerala, Kottayam, Farming, Top-Headlines, news, Infarm on Rubber farming.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia