city-gold-ad-for-blogger

മൂന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണം: അന്വേഷണം വേണമെന്ന് ആവശ്യം

കാസര്‍കോട്: (www.kasargodvartha.com 01.06.2020) കാസര്‍കോട് ചൗക്കി പെരിയടുക്കയിലെ വാഹിദ - തൃക്കരിപ്പൂര്‍ മെട്ടമ്മല്‍ സ്വദേശി ജാഫര്‍ ബിന്‍ ഹിബത്തുല്ല ദമ്പതികളുടെ മൂന്നര മാസം പ്രായമുള്ള നഫീസത്തുല്‍ മിസ് രിയയുടെ മരണത്തെതുടര്‍ന്ന് സർക്കാർ ആശുപത്രിയിൽ നേരിടേണ്ടി വന്ന ദുരനുഭവത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ മരണത്തില്‍ വിറങ്ങലിച്ചു നിന്ന വീട്ടുകാര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും അനുഭവിക്കേണ്ടി വന്നത് കടുത്ത വിഷമങ്ങളും യാതനകളുമാണ്.

മൂന്നര മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെ മരണം: അന്വേഷണം വേണമെന്ന് ആവശ്യം

സ്വാഭാവിക മരണമായിട്ടും കുഞ്ഞിന്റെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ വിട്ടു കൊടുക്കുന്നതിന് പകരം തടഞ്ഞുവെച്ചു കൊണ്ടുള്ള അനാവശ്യ കാലതാമസം വരുത്തി. പോസ്റ്റുമോർട്ടവും ചെയ്യാൻ എൻ ഒ സി വാങ്ങണമെന്ന് പറഞ്ഞ് പോലീസ് സ്റ്റഷനിലേക്കും മറ്റും അയച്ചു. മാത്രമല്ല കോവിഡ് സംശയത്തിന്റെ പേരിൽ സ്രവം ശേഖരിച്ചുവെങ്കിലും ഇത് പരിശോധനക്ക് അയക്കുന്നത് മണിക്കൂറുകൾ കഴിഞ്ഞാണ്. ഈ സമയമത്രയും കുട്ടിയുടെ മൃതദേഹവും മടിയിൽ വെച്ചിരിക്കേണ്ടി വന്നു. ഈ സമയത്തെ മാതാപിതാക്കളുടെ അവസ്ഥ ഒന്ന് ആലോചിച്ചുനോക്കൂ. രണ്ട് ദിവസമാണ് പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പരിശോധനകളുടേ പേരില്‍ തടഞ്ഞുവെച്ച് മാതാപിതാക്കളെയും വീട്ടുകാരെയും വിഷമിപ്പിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.

Summary: Infant's death in Hospital, govt. hospital officials misbehaved says relatives

        

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia