യുവാവ് കൊല്ലപ്പെട്ടത് മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെയെന്ന് സൂചന; കൊല്ലപ്പെട്ടയാളെ തേടി ആരും എത്തിയില്ല; പേരും വിലാസവുമറിയാതെ പൊലീസ് കുഴങ്ങുന്നു
Apr 16, 2021, 23:18 IST
ബേക്കല്‍: (www.kasargodvartha.com 16.04.2021) കോട്ടിക്കുളത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ ആളെ ഇതുവരെ തിരിച്ചറിഞ്ഞില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കോട്ടിക്കുളം പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്ക് പോകുകയായിരുന്നവരാണ് കോട്ടിക്കുളത്തെ കടയുടെ വരാന്തയില്‍ കര്‍ണാടക സ്വദേശിയാണെന്ന് സംശയിക്കുന്ന മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന്റെ തലക്കും നെഞ്ചിനും മറ്റുമായി അഞ്ചിലധികം മുറിവുകൾ കാണപ്പെട്ടതിനാല്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
മൃതദേഹത്തിന്റെ തലക്കും നെഞ്ചിനും മറ്റുമായി അഞ്ചിലധികം മുറിവുകൾ കാണപ്പെട്ടതിനാല്‍ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
എതിര്‍വശത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോള്‍ മൃതദേഹം ചാക്കില്‍ കിടത്തി വലിച്ചുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. ചാക്ക് വലിച്ചുകൊണ്ടുവന്നയാളെന്ന് സംശയിക്കപ്പെടുന്ന കർണാടക സ്വദേശി ഉമേഷ് (38) എന്ന യുവാവ് അടക്കം ഏതാനും ചിലര്‍ നിരീക്ഷണത്തിലാണെന്ന് ബേക്കല്‍ ഡി വൈ എസ് പി കെ എം ബിജു പറഞ്ഞു. വിരലടയാളവിദഗ്ധരും ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
രക്തക്കറയുള്ള ആണിയടിച്ച പലകകഷ്ണവും കണ്ടെടുത്തു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ടെത്തിനായി കണ്ണൂര്‍ ഗവ. മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയിയിരുന്നു. പോസ്റ്റുമോര്‍ടെം റിപോര്‍ട് ലഭിച്ചാല്‍ മാത്രമേ തുടര്‍ അന്വേഷണവുമുണ്ടാകൂ.
ബേക്കല്‍ സി ഐ പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തുന്നത്. മരിച്ചയാളെ അന്വേഷിച്ച് ആരും എത്തിയിട്ടില്ലെന്നും ഇതുകാരണം പേരും മേല്‍വിലാസവും ലഭ്യമായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
കൊലയാളിയെന്ന് സംശയിക്കുന്ന കർണാടക സ്വദേശിയായ ഉമേഷ് വിഷുവിന് തലേന്നാൾ നാട്ടിൽ നിന്നും വാച്ച്മാനായി ജോലി ചെയ്യുന്ന കോട്ടിക്കുളത്തെ നിർമ്മാണം നടക്കു വീട്ടിലേക്ക് വരുന്നതിനിടയിൽ കാസർകോട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ ഇറങ്ങി പുതിയ ബസ്റ്റാൻ്റിൽ വെച്ച് കൊല്ലപ്പെട്ട മധ്യവയസ്ക്കനെ കണ്ട് പരിചയപ്പെട്ടിരുന്നു.
ഇരുവരും കൈയ്യിൽ കരുതിയിരുന്ന മദ്യ കുപ്പിയുമായി കോട്ടിക്കുളത്തെ താമസ സ്ഥലത്ത് എത്തുകയും തുടർന്ന് ഒന്നിച്ച് മദ്യപിക്കുകയും ചെയ്തിരുന്നതായാണ് വിവരം പുറത്ത് വരുന്നത്.
മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. അറിയാതെ പറ്റി പോയതെന്നാണ് യുവാവ് പറഞ്ഞതെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
യുവാവ് പരസ്പ്പര വിരുദ്ധമായ കാര്യങ്ങൾ പറയുന്നതിനാലാണ് അറസ്റ്റിനായി പോസ്റ്റ്മോർടെം റിപോർട് വരാൻ പൊലീസ് കാത്ത് നിൽക്കുന്നത്. മരിച്ചയാളെ തിരിച്ചറിയാൻ കഴിയാതിരിക്കുന്നതും അന്വേഷണത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
Keywords: Kerala, News, Kasaragod, Top-Headlines, Death, Case, Police, Bekal, Kottikulam, Investigation, Accused, Postmortem report, Indications are that the young man was killed during an argument over alcohol; No one came looking for the dead man.
< !- START disable copy paste -->