city-gold-ad-for-blogger

Indian Economy | 2029-ഓടെ ജർമനിയെയും ജപാനെയും മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇൻഡ്യ മാറുമെന്ന് എസ്ബിഐ റിപോർട്

ന്യൂഡെൽഹി: (www.kasargodvartha.com) ഇൻഡ്യയുടെ സമ്പദ്‌വ്യവസ്ഥ ലോകത്തിലെ ഏറ്റവും വേഗതയേറിയ വളർചയിലാണ്. ഇപ്പോൾ യുനൈറ്റഡ് കിംഗ്ഡത്തെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇൻഡ്യ മാറിയിട്ടുണ്ട്. നിലവിലെ വളർചാ നിരക്ക് അനുസരിച്ച്, 2027 ൽ ജർമനിയെക്കാളും 2029 ൽ ജപാനെക്കാളും വലിയ സമ്പദ്‌വ്യവസ്ഥയായി ഇൻഡ്യ മാറുമെന്ന് എസ്ബിഐ പുറത്തുവിട്ട ഗവേഷണ റിപോർട് വ്യക്തമാക്കുന്നു.                
                  
Indian Economy | 2029-ഓടെ ജർമനിയെയും ജപാനെയും മറികടന്ന് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇൻഡ്യ മാറുമെന്ന് എസ്ബിഐ റിപോർട്

2021 ഡിസംബറിൽ ഇൻഡ്യയുടെ സമ്പദ്‌വ്യവസ്ഥ യുകെയെ പിന്തള്ളി ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്ന് എസ്ബിഐയുടെ സാമ്പത്തിക ഗവേഷണ വിഭാഗം റിപോർട് പറയുന്നു. 2029-ഓടെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും ഇത്. 2014ൽ പത്താം സ്ഥാനത്തായിരുന്നു ആഗോളതലത്തിൽ ഇൻഡ്യൻ സമ്പദ്‌വ്യവസ്ഥ.

നിലവിലെ വളർചാ നിരക്കനുസരിച്ച് 2027ൽ ജർമനിയെയും 2029ൽ ജപാനെയും ഇൻഡ്യ മറികടക്കുമെന്ന് എസ്ബിഐ ഗ്രൂപ് ചീഫ് ഇകണോമിക് അഡ്വൈസർ സൗമ്യ കാന്തി ഘോഷ് പറഞ്ഞു. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇൻഡ്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർചാ നിരക്ക് 13.5 ശതമാനമാണെന്ന് റിപോർടിൽ പറയുന്നു.

ഈ സാമ്പത്തിക വർഷം പ്രധാന സമ്പദ്‌വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇൻഡ്യയുടെത്. 2022-23 സാമ്പത്തിക വർഷത്തിലെ ഇൻഡ്യയുടെ ജിഡിപി വളർചാ നിരക്ക് നിലവിലെ 6.7 ശതമാനത്തിൽ നിന്ന് 7.7 ശതമാനമായി കണക്കാക്കുന്നു. ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഇൻഡ്യയുടെ പങ്ക് 3.5 ശതമാനമായി ഉയർന്നു, ഇത് 2027 ഓടെ നാല് ശതമാനമായി ഉയരും. 2014ൽ ഇത് 2.6 ശതമാനമായിരുന്നു. നിലവിൽ ആഗോള സമ്പദ് വ്യവസ്ഥയിൽ ജർമനിയുടെ പങ്ക് നാല് ശതമാനമാണ്.

Keywords: India to become 3rd largest economy by 2029: SBI report, Newdelhi, News, Top-Headlines, Latest-News, Research, India, Bank, Report, SBI, Economy, World, Japan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia