രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ്; സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: (www.kasargodvartha.com 29.12.2020) ഇന്ത്യയില്‍ ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതിനാല്‍ സംസ്ഥാനം അതീവ ജാഗ്രതയിലാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ബ്രിട്ടനില്‍ നിന്നെത്തിയ 18 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വ്യക്തമാക്കി. ബ്രിടനില്‍ നിന്നെത്തിയവര്‍ക്ക് ജനിതക മാറ്റം വന്ന വൈറസ് ആണോ എന്ന് കണ്ടെത്തിയിട്ടില്ലെന്നും ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചതായും മന്ത്രി പറഞ്ഞു.
ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസുകളെയും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിലും പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പൂനെയിലേക്ക് അയച്ച സ്രവങ്ങളുടെ പരിശോധന ഫലം ഇതുവരെ ലഭിച്ചില്ലെന്നും മന്ത്രി കൂട്ടിച്ചര്‍ത്തു. അതേസമയം ബിടനില്‍ നിന്ന് ഇന്ത്യയിലെത്തിയ ആറുപേരിലാണ് കോവിഡ് വൈറസ് സാന്നിധ്യം തിരിച്ചറിഞ്ഞത്. അതിവേഗം പടരുന്ന ജനിതക മാറ്റമുള്ള പുതിയ കോവിഡ് വൈറസാണ് രാജ്യത്ത് കണ്ടെത്തിയത്. നിലവില്‍ ബ്രിടനില്‍ നിന്നെത്തിയ ആറുപേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ആകെ 200 പേര്‍ നിരീക്ഷണത്തിലാണ്. ബംഗളുരുവിലെ നിംഹാന്‍സില്‍ ചികിത്സയിലുളള മൂന്ന് പേര്‍ക്കും, ഹൈദരാബാദ് സി സി എം ബിയില്‍ ചികിത്സയിലുളള രണ്ട് പേര്‍ക്കും, പുനെ എന്‍ ഐ വിയില്‍ ചികിത്സയിലുളള ഒരാള്‍ക്കുമാണ് പുതിയ വകഭേദമുളള വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് വകഭേദം ഇന്ത്യയിലുമെത്തിയതായി കണ്ടെത്തിയത്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Health-minister, health, COVID-19, India reports new Covid 19 strain; Health Minister KK Shailaja has says that the state is on high alert