city-gold-ad-for-blogger

Chain Snatching | കാസർകോട്ടെങ്ങും മാല പൊട്ടിക്കുന്ന സംഘം വിലസുന്നു; പൊലീസ് ചിത്രങ്ങൾ പുറത്തുവിട്ടു

ചട്ടഞ്ചാൽ: (www.kasargodvartha.com) ജില്ലയിലെങ്ങും മാല പൊട്ടിക്കുന്ന സംഘം ഇറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. ഒറ്റയ്ക്ക് വഴി നടന്നുപോകുന്ന സ്ത്രീകളെയും കടകളിലും വീടുകളിലും തനിച്ച് കഴിയുന്ന സ്ത്രീകളെയും ലക്ഷ്യമാക്കിയാണ് മാലപൊട്ടിക്കൽ സംഘം വിലസുന്നതെന്നാണ് വിവരം.
     
Chain Snatching | കാസർകോട്ടെങ്ങും മാല പൊട്ടിക്കുന്ന സംഘം വിലസുന്നു; പൊലീസ് ചിത്രങ്ങൾ പുറത്തുവിട്ടു

അതിനിടെ, മാലമോഷണ സംഘത്തിൽ പെട്ടവരെന്ന് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ മേൽപറമ്പ് പൊലീസ് പുറത്തുവിട്ടു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മാലപൊട്ടിക്കൽ സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടയിലാണ് സംശയിക്കുന്ന രണ്ട് പേരുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചത്.
         
Chain Snatching | കാസർകോട്ടെങ്ങും മാല പൊട്ടിക്കുന്ന സംഘം വിലസുന്നു; പൊലീസ് ചിത്രങ്ങൾ പുറത്തുവിട്ടു

കവർച നടന്ന സ്ഥലത്തിന് സമീപത്തെ സി സി ടി വിയിലാണ് രണ്ട് യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുള്ളത്. ഹെൽമെറ്റ് ധരിക്കാതെയാണ് രണ്ട്‌ യുവാക്കൾ ബൈകിൽ സഞ്ചരിക്കുന്നതെന്ന് പൊലീസ് പുറത്തുവിട്ട ചിത്രങ്ങളിൽ കാണാം. ഇവരെക്കുറിച്ച് അറിയുന്നവർ മേൽപറമ്പ് പൊലീസിന്റെ താഴെക്കാണുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. നമ്പറുകൾ: 04994-284100 (പൊലീസ് സ്റ്റേഷൻ), 9497947276 (ഇൻസ്‌പെക്ടർമാർ), 9497980938, 9497980939, 9497970237 (എസ്ഐമാർ).

Keywords: Kerala, News, Kasaragod, Thief, Robbery, Police, Investigation, Chain Snatching, Increases chain-snatching cases.
< !- START disable copy paste --> < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia