Neuro Treatment | കാസർകോട്ടെ ആരോഗ്യ രംഗത്ത് മറ്റൊരു സുപ്രധാന മുന്നേറ്റം; അണങ്കൂരിൽ ആദ്യത്തെ ന്യൂറോ കോംപ്രിഹെൻസീവ് ന്യൂറോ സയൻസസ് സെന്റർ വരുന്നു; ജനുവരി 26ന് പ്രവർത്തനമാരംഭിക്കും
Jan 24, 2024, 18:56 IST
കാസർകോട്: (KasargodVartha) രാജ്യത്തെ ആദ്യത്തെയും ഏക ന്യൂറോ ആശുപത്രി ശൃംഖലയുമായ മംഗ്ളുറു ഫസ്റ്റ് ന്യൂറോയുടെ കീഴിൽ ന്യൂറോ കോംപ്രിഹെൻസീവ് ന്യൂറോ സയൻസസ് സെന്റർ (ഔട് പേഷ്യന്റ് യൂണിറ്റ്) ജനുവരി 26ന് അണങ്കൂരിൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.
ന്യൂറോ കെയർ, ഡേ കെയർ ഒപിഡി, ജില്ലയിലെ ആദ്യത്തെ 24 മണിക്കൂർ എംആർഐ, ന്യൂറോ ഫിസിയോളജി ഡയഗ്നോസിസ്, ന്യൂറോ റീഹാബിലിറ്റേഷൻ, 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി എന്നീ സൗകര്യങ്ങൾ ഫസ്റ്റ് ന്യൂറോ കോംപ്രിഹെൻസീവ് ന്യൂറോ സയൻസസ് സെന്ററിൽ ഉണ്ടായിരിക്കും. മുതിർന്നവരുടെയും കുട്ടികളുടെയും ന്യൂറോളജിസ്റ്റുകളുടെ സേവനമാണ് മറ്റൊരു പ്രത്യേകത. കൺസൾടന്റ് ന്യൂറോളജിസ്റ്റ് ഡോ. മുഹമ്മദ് ശമീം കട്ടത്തടുക്ക, കൺസൾടന്റ് പീഡിയാട്രിക് ന്യൂറോളജിസ്റ്റ് ഡോ. എൻ എം ശ്രുതി, കൺസൾടന്റ് ന്യൂറോ റിഹാബിലേഷൻ ഡോ. എസ് എസ് രഞ്ജൻ എന്നീ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭിക്കും.
ഉദ്‌ഘാടന ചടങ്ങിൽ എംഎൽഎമാരായ എകെഎം അശ്റഫ്, അഡ്വ. സി എച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി പി ബിജോയ്, ജില്ലാ പഞ്ചായത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ശംസീദ ഫിറോസ്, പി എ അശ്റഫ് അലി, അബ്ബാസ് ബീഗം, എം വി ബാലകൃഷ്ണൻ മാസ്റ്റർ, രവീഷ തന്ത്രി കുണ്ടാർ, പി രമേശ്, ഡോ. രാംദാസ് എ വി, ഡോ ജിതേന്ദ്ര റായ് തുടങ്ങിയവർ സംബന്ധിക്കും. വാർത്താസമ്മേളനത്തിൽ ഡോ. മുഹമ്മദ് ശമീം കട്ടത്തടുക്ക, സി ഒ ഒ രഞ്ജിത് ഷെട്ടി, മാർകറ്റിംഗ് മാനജർ സമ്പത്ത് കുമാർ എന്നിവർ പങ്കെടുത്തു.
Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, Inauguration of first Neuro Comprehensive Neurosciences Center on January 26.
Keywords : News, Top-Headlines, Kasargod, Kasaragod-News, Kerala,Kerala-News, Inauguration of first Neuro Comprehensive Neurosciences Center on January 26.