city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kallatra Mahin Haji | 'സിഎഎ നടപ്പിലാക്കുന്നത് ബിജെപിയുടെ അവസാനത്തെ അടവ്'; തിരഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് കല്ലട്ര മാഹിൻ ഹാജി

ചട്ടഞ്ചാൽ: (KasargodVartha) രാജ്യത്തെ വെട്ടിമുറിക്കുന്ന സിഎഎ നടപ്പിലാക്കുന്നത് ബിജെപിയുടെ അവസാനത്തെ അടവാണെന്നും വരുന്ന തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ വിധി എഴുതണമെന്നും ജില്ലാ യുഡിഎഫ് ചെയർമാൻ കല്ലട്ര മാഹിൻ ഹാജി. സിഎഎ നടപ്പിലാക്കുന്നതിനെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഉദുമ മണ്ഡലം കമ്മിറ്റി ചട്ടഞ്ചാലിൽ പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
  
Kallatra Mahin Haji | 'സിഎഎ നടപ്പിലാക്കുന്നത് ബിജെപിയുടെ അവസാനത്തെ അടവ്'; തിരഞ്ഞെടുപ്പിൽ വിധി എഴുതണമെന്ന് കല്ലട്ര മാഹിൻ ഹാജി

ഉദുമ നിയോജക മണ്ഡലം ചെയർമാൻ സി രാജൻ പെരിയ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ ബി. മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ഡിസിസി ജനറൽ സെക്രട്ടറി എം കുഞ്ഞമ്പു നമ്പ്യാർ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കല്ലട്ര അബ്ദുൽ ഖാദർ, കെ വി ഭക്തവത്സലൻ, ഹമീദ് മാങ്ങാട്, അബ്ദുല്ല കുഞ്ഞി കീഴൂർ, മുഹമ്മദ് കുഞ്ഞി പെരുമ്പള, ടി ഡി കബീർ, എൻ ബാലചന്ദ്രൻ, പ്രമോദ് പെരിയ, ഖാലിദ് ബെള്ളിപ്പാടി, ഷരീഫ് കൊടവഞ്ചി, കലാഭവൻ രാജു സംസാരിച്ചു.

കൃഷ്ണൻ ചട്ടഞ്ചാൽ, ദിവാകരൻ കരിച്ചേരി, മൻസൂർ കുരിക്കൾ, ഷംസുദ്ദീൻ തെക്കിൽ, റൗഫ് ബാവിക്കര, ഖാദർ ആലൂർ, ബി കെ ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ബാസ് ബന്താട്, കെ മുഹമ്മദ് കുഞ്ഞി പ്രകടനത്തിന് നേതൃത്വം നൽകി.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, Implementation of CAA is BJP's last straw: Kallatra Mahin Haji.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia