city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടാർപോളിൻ ഷീറ്റിനകത്ത് ദുരിത ജീവിതം നയിച്ച മൂന്ന് വിദ്യാർഥിനികൾ അടങ്ങിയ കുടുംബത്തിന് കൈത്താങ്ങായി ഐ എം എ

മഞ്ചേശ്വരം: (www.kasargodvartha.com 20.07.2021) മഴയിൽ വീട് തകർന്നത് മൂലം ടാർപോളിൻ ഷീറ്റിനകത്ത് ദുരിത ജീവിതം നയിക്കേണ്ടി വന്ന കുടുംബത്തിന് കൈത്താങ്ങായി കാസർകോട് ഐ എം എ ചാരിറ്റി ആൻഡ് മിഷൻ ഹെൽത് പ്രോഗ്രാം. അടിയന്തര സഹായമായി ഐ എം എ കുടുംബങ്ങളിൽ നിന്ന് സ്വരൂപിച്ച 1,62,000 രൂപ കുടുംബത്തിന് കൈമാറി. കോവിഡ് പ്രതിസന്ധി മൂലം കൂലിപ്പണിക്കാരായ രക്ഷിതാക്കൾക്ക് ജോലിയും കൂടി ലഭിക്കാതായതോടെ തികച്ചും പ്രയാസത്തിലായിരുന്നു മൂന്ന് പെൺകുട്ടികൾ അടങ്ങിയ കുടുംബം.

ടാർപോളിൻ ഷീറ്റിനകത്ത് ദുരിത ജീവിതം നയിച്ച മൂന്ന് വിദ്യാർഥിനികൾ അടങ്ങിയ കുടുംബത്തിന് കൈത്താങ്ങായി ഐ എം എ

എട്ട് മുതൽ പ്ലസ് ടൂ വരെയുള്ള വിദ്യാർഥികൾക്ക് ഫോണിലൂടെ കൗൺസിലിംഗ് നൽകുന്ന ഐ എം എയുടെ പരിപാടിയായ അതിജീവനത്തിലേക്ക് വിളിച്ച തരം 12-ാം വിദ്യാർഥിനി തന്റെ കുടുംബത്തിന്റെ പരിതാപകമായ അവസ്ഥ പ്രസിഡന്റ് ഡോ. ബി നാരായണ നായികിനോട് വിവരിച്ചതോടെയാണ് ഐ എം എയുടെ ഇടപെടലിന് വഴിയൊരുങ്ങിയത്. തുടർന്ന് അദ്ദേഹം ഈ വിഷയം മഞ്ചേശ്വരം എം എൽ എയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചു.

ബി‌ആർ‌സി ജില്ലാ പ്രോജെക്ട് കോർഡിനേറ്റർ രവീന്ദ്രൻ, മഞ്ചേശ്വരം ബ്ലോക് കോർഡിനേറ്റർ ആദർശ്, മംഗൽപാടി സ്‌കൂൾ അധ്യാപിക ആശാലത, ഐ‌എം‌എ ജില്ലാ ആക്ഷൻ കമിറ്റി കൺവീനർ ഡോ. ജനാർധന നായിക്, മുൻ പ്രസിഡന്റ് ഡോ. നാരായണ പ്രദീപ, സീനിയർ അംഗം ഡോ. ഭരതൻ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Top-Headlines, Helping hands, Doctors, House, IMA donated financial assistance.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia