city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sand mining | 'തുരുത്തി ചന്ദ്രിഗിരി പുഴയിൽ മണലെടുപ്പ് വ്യാപകം'; നാടിന് ഭീഷണിയാകുന്നു; ആശങ്കയിൽ പ്രദേശവാസികൾ; കലക്ടർക്കും പൊലീസ് മേധാവിക്കും പരാതിയുമായി ജമാഅത്ത് കമിറ്റി

തുരുത്തി: (KasargodVartha) ചന്ദ്രഗിരി പുഴയാൽ ചുറ്റപ്പെട്ട് കിടക്കുന്ന തുരുത്തിക്ക് ഭീഷണിയായി പുഴയിലെ മണലെടുപ്പ്. വ്യാപകമായി അനധികൃത മണൽ കൊള്ള നടത്തുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് രാത്രിയിലും പകലിലും അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചും അകമ്പടിക്ക് ആളെവെച്ചും ലോറികളിലും മറ്റുമായി മണലൂറ്റുന്നതെന്നാണ് ആക്ഷേപം.
    
Sand mining | 'തുരുത്തി ചന്ദ്രിഗിരി പുഴയിൽ മണലെടുപ്പ് വ്യാപകം'; നാടിന് ഭീഷണിയാകുന്നു; ആശങ്കയിൽ പ്രദേശവാസികൾ; കലക്ടർക്കും പൊലീസ് മേധാവിക്കും പരാതിയുമായി ജമാഅത്ത് കമിറ്റി

രാത്രി കാലങ്ങളിൽ ഇടതടവില്ലാതെ തുരുത്തി റോഡിലൂടെയും, തുരുത്തി ചാലകടവ് തീരദേശ റോഡിലൂടെയും മണൽ കടത്തുന്നത് മൂലം അപകടങ്ങൾ പതിവായതായും ഇവർ പറയുന്നു.

അനിയന്ത്രിതമായ മണലെടുപ്പ് കാരണം ചന്ദ്രിഗിരി പുഴയിലെ വെള്ളം താഴ്ന്ന് പോവുകയും കൈവരിയായി ഒഴുകിയിരുന്ന വടക്കുഭാഗം പുഴ ഒഴുക്ക് നിലച്ച് നശിച്ച് കൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

ഇതുമൂലം തുരുത്തിയിലെ മിക്ക കിണറുകളിലെയും വെള്ളം മലിനമായിരിക്കുകയാണെന്നും പല കിണറുകളിലും വെള്ളം താഴ്ന്ന് പോയിരിക്കുന്ന അവസ്ഥയാണെന്നും പ്രദേശത്തുകാർ പരിതപിക്കുന്നു. കഴിഞ്ഞ 10 വർഷമായി ചന്ദ്രിഗിരി പുഴയിലെ മണലെടുപ്പ് നിയമപരമായി നിർത്തലാക്കിയിരുന്നുവെങ്കിലും മണൽ മാഫിയ ശക്തമായി പ്രവർത്തനം തുടരുകയാണെന്നാണ് ആക്ഷേപം.
  
Sand mining | 'തുരുത്തി ചന്ദ്രിഗിരി പുഴയിൽ മണലെടുപ്പ് വ്യാപകം'; നാടിന് ഭീഷണിയാകുന്നു; ആശങ്കയിൽ പ്രദേശവാസികൾ; കലക്ടർക്കും പൊലീസ് മേധാവിക്കും പരാതിയുമായി ജമാഅത്ത് കമിറ്റി

പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭത്തിന് തന്നെ രംഗത്തിറങ്ങാനാണ് നാട്ടുകാർ ആലോചിക്കുന്നത്. റവന്യൂ അധികൃതരുടെ ഭാഗത്തുനിന്ന് മണലെടുപ്പിനെതിരെ നടപടിയുണ്ടാകുന്നില്ലെന്നും വിമർശനമുണ്ട്. മണൽ കൊള്ള അവസാനിപ്പിക്കണമെന്നും നാടിനെ സംരക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

അതിനിടെ ചന്ദ്രിഗിരി പുഴയിലെ മണൽ കടത്തിനെതിരെ അടിയന്തരമായി നടപടി ആവശ്യപ്പെട്ട് തുരുത്തി മുഹ്‌യുദ്ദീൻ ജമാഅത് കമിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. ജമാഅത് കമിറ്റി പ്രസിഡണ്ട് ടി എ ശാഫി, ജെനറൽ സെക്രടറി ടി എ അബ്ദുർ റഹ്‌മാൻ ഹാജി, ട്രഷറർ ടി എ അബ്ദുല്ല കുഞ്ഞി ഹാജി, വൈസ് പ്രസിഡണ്ടുമാരായ ടി എ മുഹമ്മദ് കുഞ്ഞി, ബി എസ് ശംസുദ്ദീൻ, പ്രവർത്തക സമിതി അംഗം ശരീഫ് എം എസ് തുടങ്ങിയവരാണ് ഉന്നത ഉദ്യോഗസ്ഥരെ കണ്ടത്.
  
Sand mining | 'തുരുത്തി ചന്ദ്രിഗിരി പുഴയിൽ മണലെടുപ്പ് വ്യാപകം'; നാടിന് ഭീഷണിയാകുന്നു; ആശങ്കയിൽ പ്രദേശവാസികൾ; കലക്ടർക്കും പൊലീസ് മേധാവിക്കും പരാതിയുമായി ജമാഅത്ത് കമിറ്റി

Keywords: N ews, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Illegal sand mining harmful for Thuruthy.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia