നിയമവിധേയമല്ലാത്ത മാസ്‌കും, പൾസ് ഓക്‌സിമീറ്ററും വിൽപനയ്ക്ക് വെച്ചു; കാസർകോട്ടെ ആറ് മെഡികൽ ഷോപുകൾക്കെതിരെ നടപടി; പൊതുജനങ്ങൾക്കും പരാതി നൽകാം
May 17, 2021, 19:35 IST
കാസർകോട്: (www.kasargodvartha.com 17.05.2021) നിയമ വിധേയമല്ലാത്ത പൾസ് ഓക്‌സിമീറ്റർ, മാസ്‌ക് പാകേജുകൾ എന്നിവ വിൽപനയ്ക്ക് പ്രദർശിപ്പിച്ചതിനും വിൽപന നടത്തിയതിനുമായി ജില്ലയിലെ ആറ് മെഡികൽ ഷോപുകൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മാസ്‌ക്, പൾസ് ഓക്‌സിമീറ്റർ തുടങ്ങിയ പാക് ചെയ്ത ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്ന മെഡികൽ ഷോപുകളിൽ കാസർകോട് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് കേസെടുത്തത്.
പാക്കേജ്ഡ് കമോഡിറ്റീസ് ചട്ടങ്ങൾ പ്രകാരമുള്ള അവശ്യവിവരങ്ങൾ രേഖപ്പെടുത്താത്തതും എംആർപി സ്റ്റികർ ഉപയോഗിച്ച് വില കൂട്ടി രേഖപ്പെടുത്തിയതുമായ പാകേജുകൾ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരും.
പെട്രോൾ, ഡീസൽ ഇന്ധനങ്ങൾ, റേഷൻ സാധനങ്ങൾ എന്നിവ അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുന്നുണ്ടോയെന്നും പരിശോധിക്കും. ലീഗൽ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ ഉണ്ടെങ്കിൽ സുതാര്യം എന്ന മൊബൈൽ ആപ്ലികേഷനിൽ രേഖകൾ സഹിതം അപ്‌ലോഡ് ചെയ്യാം. കൂടാതെ ബന്ധപ്പെട്ട താലൂക് സ്‌ക്വാഡിനെ ബന്ധപ്പെടാം. നമ്പറുകൾ: മഞ്ചേശ്വരം: 9400064094, കാസർകോട്: 8281698129, ഹോസ്ദുർഗ്: 8281698131, വെള്ളരിക്കുണ്ട്: 9400064093.
Keywords: Kerala, News, Kasaragod, Mask, Top-Headlines, Medical store, COVID-19, Corona, Complaint, Illegal mask and pulse oximeter put up for sale; Action against six medical shops in Kasargod.
< !- START disable copy paste -->