city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭൂമി വാടകക്കെടുത്ത് കഞ്ചാവ് കൃഷി; 4.2 കോടി വിലവരുന്ന 9,872 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

മംഗളുരു: (www.kasargodvartha.com 18.09.2020) കഞ്ചാവ് കൃഷി ചെയ്യാൻ ഉപയോഗിച്ചിരുന്ന 4 ഏക്കർ സ്ഥലം കർണാടക പോലീസ് പിടിച്ചെടുത്തു. ചിത്രദുർഗയിലെ രാമപുരയിൽ മൂന്ന് സഹോദരന്മാരിൽ നിന്ന് രുദ്രേഷ് എന്നയാൾ സ്ഥലം വാടകയ്ക്കെടുത്താണ് കഞ്ചാവ് കൃഷി നടത്തിയിരുന്നത്. 4.2 കോടി രൂപയുടെ 9,872 കിലോഗ്രാം കഞ്ചാവ് സ്ഥലത്ത് നിന്ന് അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ 3 പേരെ അറസ്റ്റ് ചെയ്തു. ഭൂമി പാട്ടത്തിനെടുത്തയാൾ ഒളിവിലാണെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ഭൂമി വാടകക്കെടുത്ത് കഞ്ചാവ് കൃഷി; 4.2 കോടി വിലവരുന്ന 9,872 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു





കന്നഡ നടി രാഗിണി ദ്വിവേദിയുടെ അറസ്റ്റിനെത്തുടർന്ന് കഞ്ചാവ് കൃഷി ചെയ്യുന്നതിനെക്കുറിച്ച് രാമപുര പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് നാലടി വരെ വളർന്ന കഞ്ചാവാണ് പിടികൂടിയത്. ചിത്രദുർഗ പോലീസ് സൂപ്രണ്ട് ജി രാധികയും സ്ഥലത്തെത്തി ചെടികൾ വെട്ടിമാറ്റി ട്രക്കിൽ കയറ്റാൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഭൂവുടമകളായ മൂന്നു സഹോദരന്മാർ പറയുന്നത് അവിടെ കഞ്ചാവ് കൃഷിയാണ് നടത്തിയിരുന്നതെന്ന് തങ്ങൾക്ക് അറിയില്ലെന്നാണ്. സഹോദരന്മാർ പറയുന്നതനുസരിച്ച്, രുദ്രേഷ് ഒരു മാസം 90,000 രൂപ വാടക നൽകാമെന്നേറ്റാണ് സ്ഥലം ഏറ്റെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ രുദ്രേഷ് കർണാടകത്തിലുടനീളവും മറ്റു സംസ്ഥാനങ്ങളിലേക്കും മയക്കുമരുന്ന് കടത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. അതേസമയം, സഹോദരന്മാരെ രുദ്രേഷിന് പരിചയപ്പെടുത്തിയ സമന്തഗൗഡ എന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords:  Ganja, Ganja seized, Police, seized, Land, Farming, Karnataka, News, Top-Headlines, Illegal marijuana grown on land - Police seize 9,872 kg worth Rs 4.2 crore
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia