city-gold-ad-for-blogger

കോളജിലെ ആ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നു തടഞ്ഞിരുന്നെങ്കില്‍ രാഖിയുടെ ജിവന്‍ രക്ഷിക്കാമായിരുന്നു

കൊല്ലം:(www.kasargodvartha.com 02/12/2018) ഫാത്തിമാ മാതാ നാഷണല്‍ കോളജിലെ ബിരുദ വിദ്യാര്‍ഥിനി രാഖി കൃഷ്ണ ജീവനൊടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് കോളജില്‍ നിന്നും പ്രധാന ഗേറ്റ് കടന്നു പുറത്തേക്കിറങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. രാഖി കൃഷ്ണ ഗേറ്റ് വഴി പുറത്തേക്ക് പോയതു കണ്ടില്ലെന്ന ഗേറ്റ് വാച്ചര്‍മാരുടെ മൊഴി ഇതോടെ പൊളിഞ്ഞു. വാച്ചര്‍മാര്‍ നോക്കിനില്‍ക്കെയാണ് രാഖി കൃഷ്ണ വേഗത്തില്‍ ഗേറ്റ് കടന്നു പോകുന്നതായി ദൃശ്യത്തിലുള്ളത്. മാനസികനില തകര്‍ന്ന രാഖി വെപ്രാളത്തിലാണു പുറത്തേക്കിറങ്ങി ഓടുന്നതെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. 11.45ന് ശേഷമാണ് രാഖി കൃഷ്ണ കോളജിന്റെ ഗേറ്റ് തുറന്നു പുറത്തേക്ക് പോകുന്നത്.

കോളജിലെ ആ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒന്നു തടഞ്ഞിരുന്നെങ്കില്‍ രാഖിയുടെ ജിവന്‍ രക്ഷിക്കാമായിരുന്നു

പരീക്ഷാഹാളില്‍ രാഖികൃഷ്ണ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് ചുമതലയില്‍ ഉണ്ടായിരുന്ന അധ്യാപകര്‍ പിടികൂടുകയും പരീക്ഷയെഴുതാന്‍ അനുവദിക്കാതെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഇരുത്തുകയായിരുന്നുവെന്ന് സഹപാഠികളും അധ്യാപകരും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇവിടെ നിന്നാണ് രാഖി കൃഷ്ണ 200 മീറ്ററോളം ദൂരം വരുന്ന പ്രധാന ഗേറ്റിലേക്ക് അധിവേഗം പോകുന്നത്. രാഖി പുറത്തേക്കു പോകുന്നത് കോളജ് അധികൃതര്‍ കണ്ടില്ല. അധികൃതര്‍ വേണ്ട കരുതല്‍ നല്‍കിയിരുന്നെങ്കില്‍ രാഖിയുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് പിതാവ് രാധാകൃഷ്ണന്‍ ചൂണ്ടികാട്ടിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, Top-Headlines, Police,If security personnel of the college had blocked, Rakhi's life could have been saved

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia