Attacked | ഇടുക്കിയില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം; സംഭവം ഫേസ്ബുകില്‍ കമന്റ് ഇട്ടതിന് പിന്നാലെ
Jan 11, 2024, 08:10 IST
ഇടുക്കി: (KasargodVartha) കുമളിയില്‍ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. അമരാവതി സ്വദേശി ജോബിന്‍ ചാക്കോയ്ക്കാണ് (36) വെട്ടേറ്റത്. വെട്ടേറ്റ ജോബിന്റെ ഒരു കാലും ഒടിഞ്ഞ നിലയിലാണ്. കൃത്യത്തിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്ന് യൂത് കോണ്‍ഗ്രസ് ആരോപിച്ചു.
അന്തരിച്ച സി പി എം നേതാവ് പി എ രാജുവിന്റെ അനുസ്മരണം സംബന്ധിച്ചുള്ള ഫേസ്ബുക് പോസ്റ്റില്‍ ജോബിന്‍ ചാക്കോ മോശം കമന്റിട്ടു എന്നാരോപിച്ചായിരുന്നു ആക്രമണം എന്നാണ് വിവരം. ബുധനാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. ജീപിലെത്തിയ അക്രമി സംഘമാണ് ജോബിനെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സി പി എം നേതാക്കള്‍ക്കെതിരെ ഫേസ്ബുക് പോസ്റ്റ് ഇട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. ഫേസ്ബുകില്‍ കമന്റ് ഇട്ടതില്‍ ജോബിനെതിരെ സി പി എം കുമളി ലോകല്‍ കമിറ്റി ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരുക്കേറ്റ ജോബിന്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കുമളി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kerala-News, Top-Headlines, Idukki-News, Crime, Idukki News, Youth Congress Worker, Attacked, Injured, Hospital, Treatment, Police, Accused, CPM, Facebook, Social Media, Allegation, Idukki: Youth Congress Worker Attacked.