city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Munnar Travel | മസിനഗുഡി വഴി ഊട്ടി യാത്ര കഴിഞ്ഞെങ്കില്‍ ഇനി ഇടുക്കിയുടെ മണവാട്ടിയെ ചുറ്റിക്കറങ്ങി വന്നാലോ? മൂന്നാര്‍ യാത്രയില്‍ അറിയേണ്ടതെല്ലാം

ഇടുക്കി: (KasargodVartha) 'മസിനഗുഡി വഴി ഊട്ടിക്ക് ഒരു യാത്ര', സാമൂഹ്യ മാധ്യമങ്ങളില്‍ അടുത്ത ദിവസങ്ങളായി വലിയ ചര്‍ച്ചയായ ഒരു വിനോദയാത്രയുടെ ശേഷിപ്പാണിത്. പ്രകൃതി ഭംഗികൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും പ്രിയ കേന്ദ്രമായ ഊട്ടി ആസ്വദിച്ച് കഴിഞ്ഞെങ്കില്‍ വിനോദസഞ്ചാരികള്‍ ഒന്ന് ഇതിലേകൂടി വരൂ... ഇനി ഇടുക്കിയുടെ മണവാട്ടിയെ ചുറ്റിക്കറങ്ങി വരാം.

കേരളത്തിന്റെ ഹൈറേഞ്ച് എന്ന് അറിയപ്പെടുന്ന ഇടുക്കിയില്‍ ഉള്ള ഒരു മനോഹരവും തേയിലത്തോട്ടങ്ങളിലെ പച്ചപ്പ് കൊണ്ട് പ്രകൃതി രമണീയവുമായ ഒരു വിനോദസഞ്ചാര പ്രദേശമാണ് മൂന്നാര്‍. അനുഗ്രഹീതമായ മഞ്ഞിന്റെ ഉടയാടകളില്‍ നാണിച്ച് നില്‍ക്കുന്ന തേയില തോട്ടങ്ങള്‍, കരിമ്പാറ കൂട്ടങ്ങള്‍ക്കിടയിലൂടെ വെള്ളിയരഞ്ഞാണം പോലെ ഒഴുകിയിറങ്ങുന്ന നീര്‍ച്ചാലുകള്‍, ചിത്രകാരന്റെ ഭാവനയില്‍ വരച്ചിട്ട ചിത്രം പോലെ കണ്ണെത്താ ദൂരത്തോളം നിരന്നിരുക്കുന്ന മലമേടുകളും പുല്‍മേടുകളും, കോടമഞ്ഞുപുതച്ച വഴികളും സുഖകരമായ തണുപ്പുമെല്ലാം വര്‍ണനകളിലൊതുക്കാനാകില്ല. കണ്ണിനേയും മനസിനേയും ഒരുപോലെ വിസ്മയിപ്പിക്കുന്ന മൂന്നാറിന്റെ സൗരഭ്യം നിറഞ്ഞ കാഴ്ചകള്‍ അനുഭവിച്ച് തന്നെ അറിയേണ്ടതാണ്.

മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടളി എന്നീ മൂന്ന് 'ആറുകള്‍' ചേരുന്ന സ്ഥലം (മൂന്ന് നദികളുടെ സംഗമ സ്ഥലം) എന്ന വിശേഷണത്തില്‍ നിന്ന് ഉത്ഭവിച്ച മൂന്നാര്‍ വളരെ ചെറിയ ഒരു നഗരമാണ്. എങ്കിലും കാഴ്ചയുടെ വിസ്മയം ജനിപ്പിക്കുന്നതില്‍ ഒട്ടും പിന്നിലല്ല. പള്ളിവാസല്‍, ദേവികുളം, മളയൂര്‍, മാങ്കുളം, കുട്ടമ്പുഴ പഞ്ചായതുകള്‍ക്ക് നടുവിലാണ് മൂന്നാര്‍.

മൂന്നാറിന്റെ കാലാവസ്ഥ സാധാരണനിലയില്‍ 9 °C നും 26 °C നും ഇടയ്കാണ്. ഓഗസ്റ്റ് തൊട്ട് മാര്‍ച് വരെയുള്ള കാലയളവിലാണ് വിനോദസഞ്ചാരികള്‍ കൂടുതല്‍ എത്തുന്നത്. ഇവിടെ ഹോംമെയ്ഡ് ചോക്ലേറ്റുകളും വ്യത്യസ്ത രുചിയിലുള്ള തേയിലപ്പൊടികളും ഹെര്‍ബല്‍ ഉത്പന്നങ്ങളും സുലഭമായി ലഭിക്കും.

അതേസമയം ബ്രിടീഷുകാരാണ് മൂന്നാര്‍ പട്ടണത്തിനരികെ ആദ്യത്തെ ടൂറിസ്റ്റ് ബെന്‍ഗ്ലാവുകള്‍ നിര്‍മിച്ചത്. പഴയ മൂന്നാറിലുള്ള സിഎസ്‌ഐ ദേവാലയവും സെമിതേരിയും ബ്രിടീഷ് ഭരണ കാലത്താണ് നിര്‍മിച്ചത്. ഈ സെമിതേരിയുടെ ഏറ്റവും മുകളിലാണ് എലെയ്‌നര്‍ ഇസബെല്‍ മെയ് എന്ന ബ്രിടീഷുകാരിയുടെ കല്ലറ.

ചീയപ്പാറ വെള്ളച്ചാട്ടം: നേര്യമംഗലത്തിനും അടിമാലിക്കും ഇടയില്‍ റോഡരികിലാണ് ചീയപ്പാറ വെള്ളച്ചാട്ടം. ഏഴു തട്ടുകളിലായി ഒഴുകിവന്ന് പാറപ്പുറത്തു കൂടി താഴേക്കിറങ്ങുന്ന ചീയപ്പാറ വെള്ളച്ചാട്ടം നേര്യമംഗലം മൂന്നാര്‍ റോഡിലൂടെ താഴേക്ക് പതിക്കുന്നു. റോഡരികില്‍ നിന്നു കണ്ടാ സ്വദിക്കാവുന്ന ചീയപ്പാറ വെള്ളച്ചാട്ടം മൂന്നാര്‍ യാത്രയില്‍ ആദ്യത്തെ ഡെസ്റ്റിനേഷനാണ്

രാജമല: ഇരവികുളം ദേശീയോദ്യാനത്തിലെ ഒരു മലയാണ് നീലക്കുറിഞ്ഞി പൂക്കുന്ന രാജമല. വരയാടുകളുടെ വാസസ്ഥാനമായ രാജമലയിലേക്ക് വനംവകുപ്പ് സഫാരി നടത്തുന്നുണ്ട്. അടിവാരത്തു നിന്ന് 4 കിലോമീറ്റര്‍ വാഹനയാത്ര. അവിടെ നിന്ന് ഒരു കിലോമീറ്റര്‍ നടത്തം. ഇതിനിടയില്‍ 10 ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്. രാജമലയുടെ അടിവാരത്തേക്കു മൂന്നാറില്‍ നിന്ന് 14 കി.മീ പ്രവേശനത്തിനു ടികറ്റ് ഏര്‍പെടുത്തിയിട്ടുണ്ട്.

കണ്ണന്‍ ദേവന്‍ കുന്നുകള്‍ക്കും ആനമുടിക്കും ഇടയിലാണ് ഇരവികുളം ദേശീയോദ്യാനം. വംശനാശം നേരിടുന്ന വരയാടിനു (നീലഗിരി താര്‍) വേണ്ടിയുള്ള ലോകത്തെ ഏക ദേശീയോദ്യാനമാണ് ഇരവികുളം. ലോകത്തിലെ ഏറ്റവും വലിയ നിശാശലഭമായ അറ്റ്ലസ് മോത്തിനെ ധാരാളമായി ഇവിടെ കാണാം. നീലക്കുറിഞ്ഞി പൂക്കുന്ന താഴ്വര. പുല്‍മേടുകളും ചോലവനങ്ങളും ഇഴയിടുന്ന ഭൂപ്രകൃതി.


Munnar Travel | മസിനഗുഡി വഴി ഊട്ടി യാത്ര കഴിഞ്ഞെങ്കില്‍ ഇനി ഇടുക്കിയുടെ മണവാട്ടിയെ ചുറ്റിക്കറങ്ങി വന്നാലോ? മൂന്നാര്‍ യാത്രയില്‍ അറിയേണ്ടതെല്ലാം

 

വട്ടവട: മൂന്നാറില്‍ നിന്നും വട്ടവടയ്ക്ക് 45 കിലോമീറ്ററാണ് ദൂരം. മാട്ടുപെട്ടി, യെല്ലപ്പെട്ടി, ടോപ് സ്റ്റേഷന്‍ പിന്നിട്ടാണ് വട്ടവട ഗ്രാമത്തില്‍ എത്തുക. കുറിഞ്ഞിപ്പൂക്കളും കുറിഞ്ഞിച്ചെടിയും അവയുടെ പരിസ്ഥിതിയും സംരക്ഷിക്കാന്‍ സംസ്ഥാന സര്‍കാര്‍ രൂപീകരിച്ചിട്ടുള്ള കുറിഞ്ഞിമല സാങ്ച്വറിയില്‍ വട്ടവടയും ഉള്‍പെടും.

ചിന്നക്കനാല്‍: തേയിലത്തോട്ടങ്ങള്‍ക്കു നടുവിലൂടെ ദേവികുളം വഴി ചിന്നാര്‍ യാത്ര രസകരമായ റോഡ് യാത്രയാണ്. ഇരുചക്രവാഹനത്തില്‍ ആസ്വദിച്ച് പോകാം. ആനയിറങ്കല്‍ അണക്കെട്ടില്‍ ബോട് സവാരിയുണ്ട്. വ്യൂപോയിന്റാണ് ചിന്നക്കനാലിലെ മറ്റൊരു ഡെസ്റ്റിനേഷന്‍.

മാട്ടുപ്പെട്ടി അണക്കെട്ട്: മൂന്നാര്‍ സഞ്ചാരികളുടെ ബോടിങ് പോയിന്റാണ് മാട്ടുപ്പെട്ടി അണക്കെട്ട്. താഴ്‌വരയുടെ സൗന്ദര്യം കാമറയില്‍ പകര്‍ത്താന്‍ അണക്കെട്ടിനു സമീപത്ത് ഇകോ പോയിന്റുണ്ട്. മൂന്നാറില്‍ നിന്നു 15 കി.മീ. ആണ് ദൂരം.

കുണ്ടള അണക്കെട്ട്: ടോപ് സ്റ്റേഷന്‍ യാത്രയ്ക്കിടെ രണ്ടാമത്തെ അണക്കെട്ടാണ് കുണ്ടള. അണക്കെട്ടില്‍ ബോട് സവാരിയുണ്ട്. അണക്കെട്ടിനു സമീപത്തായി ചെറി പൂക്കള്‍ വിടരുന്ന പൂന്തോട്ടമുണ്ട്.

ടോപ് സ്റ്റേഷന്‍: മൂന്നാറിന്റെ അതിര്‍ത്തിയിലുള്ള മലഞ്ചെരിവുകള്‍ കണ്ടാസ്വദി ക്കാവുന്ന സ്ഥലമാണ് ടോപ് സ്റ്റേഷന്‍. മൂന്നാറിലെ ഏറ്റവും ഉയരമേറിയ പ്രദേശമാണ് ടോപ് സ്റ്റേഷന്‍. തമിഴ്‌നാടിന്റെ അതിര്‍ത്തിയിലുള്ള ടോപ് സ്റ്റേഷനില്‍ സഞ്ചാരികളെ സ്വീകരിക്കാന്‍ ഒരു റസ്റ്റോറന്റുണ്ട്. മൂന്നാറില്‍ നിന്നു 36കി.മീ അകലെയാണ് ടോപ് സ്റ്റേഷന്‍ (മൂന്നാര്‍ കൊടൈക്കനാല്‍ റോഡ്).

സ്‌പൈസസ് ഗാര്‍ഡന്‍: സുഗന്ധവ്യഞ്ജനങ്ങളുടെയും തേയിലയുടെയും ഈറ്റില്ലമാണ് മലനിരകള്‍. സുഗന്ധവ്യഞ്ജന തോട്ടം സന്ദര്‍ശിക്കുകയെന്നത് മൂന്നാറില്‍ എത്തുന്നവര്‍ക്ക് ഒഴിച്ചു കൂടാനാവാത്തതാണ്. ടൂര്‍ ഗൈഡ് ഓരോ സുഗന്ധവ്യഞ്ജനത്തിന്റെയും പച്ചമരുന്നിന്റെയും ഗുണവും പ്രാധാന്യവും മനസ്സിലാക്കി തരുന്നത് സഞ്ചാരികള്‍ക്ക് പ്രയോജനകരമാണ്. കൂടാതെ തോട്ടങ്ങള്‍ക്കെല്ലാം തന്നെ വിശ്വാസയോഗ്യമായ മരുന്നുകളുടെ വില്പനശാലകളുമുണ്ട്.

കാന്തല്ലൂര്‍: സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരം അടി ഉയരത്തില്‍ കിടക്കുന്ന കാന്തല്ലൂര്‍ അപൂര്‍വമായ പഴങ്ങളുടെ മാത്രമല്ല, പച്ചക്കറികളുടെ തോട്ടം കൂടിയാണ്. കേരളത്തിലെ ഏക ശിശിരഫലോത്പാദന കേന്ദ്രമാണ്.

അങ്ങനെ മൂന്നാറിന്റെ ഓരോ സ്ഥലങ്ങള്‍ അതിമനോഹരമായി കിടക്കുന്നു. വര്‍ണനകള്‍ക്ക് അതീതമായി അനുഭവിച്ച് അറിയാന്‍ ഇനിയൊരു മൂന്നാര്‍ യാത്ര നിങ്ങളെ മാടി വിളിക്കുന്നു...

Keywords: News, Kerala, Kerala-News, Travel&Tourism, Top-Headlines, Idukki News, Travel, Tourist Places, Munnar News, Muthirapuzha, Nallathanni, Kundali, Cheeyappara Falls, Vattavada, Rajamala, Chinnakanal, Waterfalls, Mattupetty Dam, Kundala Dam, Top Station, Spices Garden, Kanthallur, Idukki: Travel tourist places in Munnar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia