city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Suspended | രാജസ്താന്‍ സ്വദേശിനിയായ 35 കാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കേസ്; പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

ഇടുക്കി: (www.kasargodvartha.com) രാജസ്താന്‍ സ്വദേശിനിയായ 35 കാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ പീരുമേട് ഡിവൈഎസ്പി കുര്യാക്കോസിന് സസ്‌പെന്‍ഷന്‍. പ്രാഥമിക അന്വേഷണ റിപോര്‍ടിനെ തുടര്‍ന്നാണ് നടപടി. ഇടുക്കി എസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് തീരുമാനം.

കഴിഞ്ഞ മെയ് എട്ടിനാണ് സംഭവം. കട്ടപ്പനയില്‍ വസ്തു വ്യാപാരം നടത്തുന്ന രണ്ട് പേര്‍ സമൂഹമാധ്യമങ്ങളില്‍ വഴി പരിചയപ്പെട്ട രാജസ്താന്‍ സ്വദേശിയായ യുവതിയെ കുമളിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. തുടര്‍ന്ന് യുവതിയുടെ സ്വകാര്യ ചിത്രങ്ങളെടുത്ത് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ 35 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണം കവര്‍ന്നുവെന്നും പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് പാലാ സ്വദേശി മാത്യൂസ് ജോസഫ് കുമളി ഗ്രാമ പഞ്ചായത് പരിധിയിലെ സക്കീര്‍ മോന്‍ എന്നിവര്‍ക്കെതിരെ യുവതി പരാതി നല്‍കുന്നത്. പരാതിയ്ക്ക് പിന്നാലെ പൊലീസ് ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ഡിവൈഎസ്പിയുടെ ഇടപെടലിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാനായില്ലെന്നാണ് അന്വേഷണ റിപോര്‍ട്. ഇത് പ്രതികള്‍ക്ക് ഡെല്‍ഹിയിലേക്ക് രക്ഷപ്പെടാനും തെളിവ് നശിപ്പിക്കാനും അവസരം നല്‍കിയെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

പിന്നീട് ജൂണ്‍ 15ന് ഡെല്‍ഹിയില്‍ വെച്ച് പ്രതികള്‍ അറസ്റ്റിലായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചുവെന്ന വിവരം അറിയുന്നത്. ഇതേ തുടര്‍ന്നായിരുന്നു അന്വേഷണം. അന്ന് കേസ് അന്വേഷിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് നടപടി. സംഭവത്തില്‍ പീരുമേട് ഡിവൈഎസ്പിയുടെ ഇടപെടലിനെ കുറിച്ച് വിശദമായ അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


Suspended | രാജസ്താന്‍ സ്വദേശിനിയായ 35 കാരിയെ പീഡിപ്പിച്ച പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന കേസ്; പീരുമേട് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍



Keywords: News, Kerala-News, Kerala-News, Top-Headlines, Malayalam-News, Idukki News, Peermade News, Suspension, DySP, Molestation Case, Accused, Idukki: Peermade DySP suspended for who tried to save molestation case accused. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia