'ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍' ക്യാംപയിന്‍ ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തില്‍
Sep 26, 2018, 11:42 IST
കോട്ടയം: (www.kasargodvartha.com 26.09.2018) ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍ ക്യാംപയിന്റെ ഭാഗമായ പ്ലാസ്റ്റിക് കുപ്പി ശേഖരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് എസ്എച്ച് മൗണ്ട് ഹൈസ്‌കൂളില്‍ ഉച്ചയ്ക്കുശേഷം 3.30ന് നടക്കും. കോട്ടയം ആസ്ഥാനമായ സമാഗമം ഫൗണ്ടേഷനാണ് പരിപാടിക്ക് ആദിത്യമരുളുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, കോര്‍പറേറ്റുകള്‍, പൊതുമേഖലാ - സര്‍ക്കാര്‍ - സര്‍ക്കാരിതര സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് വന്‍തോതില്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുകയാണ് പദ്ധതിയുടെ ആദ്യപടിയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരത്തില്‍ വന്‍തോതില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ കിലോഗ്രാമിന് നിശ്ചിത സംഖ്യ നല്‍കി കേരളാ സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ അതത് ഇടങ്ങളിലെത്തി വാങ്ങാമെന്ന് സമ്മതിച്ചിട്ടുണ്ട്. അങ്ങനെ ലഭിക്കുന്ന പണം അതത് സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ നവകേരള നിര്‍മാണത്തിനോ ഉപയോഗപ്പെടുത്താം. സംസ്ഥാന വ്യാപകമായി ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് പ്ലാസ്റ്റിക് മുക്ത കേരളം ലക്ഷ്യമിട്ട് കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമലിന്റെ ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍ സമൂഹമാധ്യമ വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകര്‍ പറഞ്ഞു.
പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണത്തിനും അത് പൊടിച്ച് അസംസ്‌കൃതവസ്തുവാക്കി മാറ്റുന്നതിനും ചെറുതുരുത്തി ജ്യോതി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ ഒരു കയോസ്‌കി നിര്‍മിച്ചിട്ടുണ്ട്. പുത്തന്‍ സാങ്കേതിക വിദ്യയോടെ പ്രവര്‍ത്തിക്കുന്ന ഈ കയോസ്‌കിയില്‍ ഉപയോഗശൂന്യമായ കുപ്പികള്‍ നിക്ഷേപിക്കുമ്പോള്‍ ഒരു ലക്കി ഡ്രോ കൂപ്പണും ലഭിക്കും.
ഭാഗ്യശാലികള്‍ക്ക് അതുവഴി സമീപത്തെ കടകളില്‍നിന്ന് ഡിസ്‌കൗണ്ടോടെ സാധനങ്ങള്‍ വാങ്ങാനാവും. ജ്യോതി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ വികസിപ്പിച്ച പ്ലാസ്റ്റിക് ബോട്ടില്‍ സ്മാഷിങ് കയോസ്‌കിയും ഉദ്ഘാടന ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. വന്‍തോതില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയപ്പെടാന്‍ സാധ്യതയുള്ള ഷോപ്പിങ് മാളുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബാങ്കുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഈ കയോസ്‌കികള്‍ സ്ഥാപിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പ്ലാസ്റ്റിക്കിനെതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിനായി നവകേരളാ നിര്‍മാണം ആരംഭിക്കുന്ന നവംബര്‍ ഒന്നിന് പൊന്നാനി മുതല്‍ ചാവക്കാട് വരെയുള്ള 22 കിലോമീറ്റര്‍ ദൂരം ഐ ചലഞ്ച് പ്ലാസ്റ്റിക് ബോട്ടില്‍ മെഗാ കേരളാ മാരത്തോണ്‍ സംഘടിപ്പിക്കും. ഒരുലക്ഷം രൂപ സമ്മാനം നല്‍കുന്ന ഈ മാരത്തോണിന്റെ രജിസ്ട്രേഷന്‍ ഉടന്‍ ആരംഭിക്കുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
കിഡ്നി ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഫാ. ഡേവിഡ് ചിറമല്‍, സമാഗമം ഫൗണ്ടേഷന്‍ പ്രസിഡന്റ് പ്രദീപ് ഈശ്വര്‍, കെഎസ്എംഎ പ്രസിഡന്റ് ഫൈസല്‍, സെക്രട്ടറി കബീര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kottayam, news, Campaign, inauguration, Top-Headlines, 'I Challenge plastic bottle' campaign will be inaugurated on Oct 2nd