city-gold-ad-for-blogger

ഭര്‍ത്താവ് മരിച്ചതിനു മണിക്കൂറുകള്‍ക്കു ശേഷം ഭാര്യയും മരിച്ചു

ചേര്‍ത്തല: (www.kasargodvartha.com 15.06.2017) ഭര്‍ത്താവ് മരിച്ചതിനു മണിക്കൂറുകള്‍ക്കു ശേഷം ഭാര്യയും മരിച്ചു. തൈക്കല്‍ കോരംതറയില്‍ കെ.കെ. നാരായണന്‍ (64), ഭാര്യ ഷൈല (58) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഏഴു മണിയോടെയാണ് രോഗബാധിതനായി കിടപ്പിലായിരുന്ന നാരായണന്‍ മരണത്തിന് കീഴടങ്ങിയത്.

രാത്രി ഒമ്പതുമണിയോടെ ഷൈലയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരണപ്പെടുകയായിരുന്നു.

ഭര്‍ത്താവ് മരിച്ചതിനു മണിക്കൂറുകള്‍ക്കു ശേഷം ഭാര്യയും മരിച്ചു

Keywords:  Kerala, news, Top-Headlines, Death, husband, House-wife, Husband and wife dies in same day

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia