city-gold-ad-for-blogger

Fire | ഉപ്പളയിൽ ബേകറിയില്‍ വന്‍ തീപ്പിടിത്തം; 15 ലക്ഷം രൂപയുടെ നഷ്ടം; സ്ഥാപനം കത്തിനശിച്ചു

ഉപ്പള: (www.kasargodvartha.com) ബേകറിയില്‍ വന്‍ തീപ്പിടിത്തം. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചൊവ്വാഴ്ച പുലര്‍ചെ ഒരു മണിയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് കരുതുന്നു. ഉപ്പള ബസ് സ്റ്റാൻഡിന് എതിർവശത്തുള്ള ബശീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐഡിയൽ ബേകറിയാണ് അഗ്നിക്കിരയായത്. ബേകറി പൂർണമായും കത്തിനശിച്ചിട്ടുണ്ട്.

Fire | ഉപ്പളയിൽ ബേകറിയില്‍ വന്‍ തീപ്പിടിത്തം; 15 ലക്ഷം രൂപയുടെ നഷ്ടം; സ്ഥാപനം കത്തിനശിച്ചു

ബേകറിക്കകത്ത് നിന്ന് പുക ഉയരുന്നത് കണ്ട് സമീപത്ത് താമസിച്ചിരുന്ന ജീവനക്കാരും പ്രദേശവാസികളും പിന്നീട് ഉപ്പളയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സും ചേർന്നാണ് തീയണച്ചത്. അപകടകാരണം വ്യക്തമായിട്ടില്ല. ഷോര്‍ട് സര്‍ക്യൂടാണെന്നാണ് പ്രാഥമികനിഗമനം.

 

ഒട്ടേറെ സാധനസാമഗ്രികളും ബേകറി ഉത്പന്നങ്ങളും കത്തിനശിച്ചു. തൊട്ടടുത്ത് തന്നെ മൊബൈൽ ഫോൺ കടകൾ, ഫർണിചർ കട തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ബേകറി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് തീ പടരുന്നത് തടയാൻ കഴിഞ്ഞതിനാൽ വൻ നാശനഷ്ടം ഒഴിവായി.

Fire | ഉപ്പളയിൽ ബേകറിയില്‍ വന്‍ തീപ്പിടിത്തം; 15 ലക്ഷം രൂപയുടെ നഷ്ടം; സ്ഥാപനം കത്തിനശിച്ചു


Keywords: News, Kasaragod, Kerala, Uppala, Fire, Bakery, Huge fire broke out in bakery in Uppala.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia