city-gold-ad-for-blogger

HRC Order | പി എസ് സി പരീക്ഷാ ഹോളിൽ ക്ലോക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കാസർകോട്: (KasargodVartha) പി എസ് സി പരീക്ഷാ ഹോളിൽ വാച് അനുവദിക്കാത്ത സാഹചര്യത്തിൽ ക്ലോക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് സെക്രടറിക്ക് നിർദേശം നൽകി. കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥാണ് നിർദേശം നൽകിയത്.

HRC Order | പി എസ് സി പരീക്ഷാ ഹോളിൽ ക്ലോക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

പി എസ് സി പരീക്ഷാ ഹോളിൽ ക്ലോക് സ്ഥാപിക്കണമെന്ന പരാതിയിലാണ് നടപടി. കാഞ്ഞങ്ങാട് മുരിയാനാവി സ്വദേശിനി കെ ഭവിനയാണ് പരാതി നൽകിയത്. പി എസ് സി സെക്രടറിയിൽ നിന്നും കമീഷൻ റിപോർട് വാങ്ങി. പരീക്ഷാ ഹോളിൽ ക്ലോക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉദ്യോഗസ്ഥ ഭരണ പരിഷ്ക്കാര വകുപ്പ് പി എസ്. സി യിൽ നിന്നും ഉപദേശം ആവശ്യപ്പെട്ടിട്ടുള്ളതായി റിപോർടിൽ പറയുന്നു.

പരീക്ഷാ ഹോളിൽ ക്ലോക് സ്ഥാപിക്കണമെന്നാണ് പി എസ് സി യുടെയും അഭിപ്രായം. ഇക്കാര്യം സർകാരിനെ അറിയിച്ചിട്ടുണ്ട്. സർകാരിൽ നിന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അനന്തര നടപടികൾ സ്വീകരിക്കുമെന്ന് പി എസ് സി കമീഷനെ അറിയിച്ചു.

HRC Order | പി എസ് സി പരീക്ഷാ ഹോളിൽ ക്ലോക് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

Keywords: News, Kerala, Kasaragod, HRC Order, Malayalam News, PSC Exam, Clock, Exam Hall, HRC order to install clock in PSC exam hall.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia