city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Merge EPF accounts | ജോലി മാറിയപ്പോൾ പുതിയൊരു പിഎഫ് അകൗണ്ട് കൂടി തുറന്നോ? രണ്ടും സംയോജിപ്പിക്കുന്നത് എങ്ങനെ, ബാലൻസ് അറിയാൻ എന്താണ് ചെയ്യേണ്ടത്, വിശദമായി അറിയാം; ഇത്രയും തുകയുണ്ടെങ്കിൽ 81,000 രൂപ ലഭിക്കാൻ പോകുന്നു!

ന്യൂഡെൽഹി: (www.kasargodvartha.com) സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പല ജീവനക്കാർക്കും പല കാരണങ്ങളാൽ ജോലി മാറേണ്ടി വരുന്നു. നല്ല ജോലി ഇല്ലാതിരിക്കുക, ശമ്പളം ലഭിക്കാതിരിക്കുക, അല്ലെങ്കിൽ മെച്ചപ്പെട്ട കരിയറിനായി ജോലി ഉപേക്ഷിക്കുക എന്നിവ ഇതിൽ ഉൾപെടുന്നു. പലരും ഒരിടത്ത് ജോലിയിൽ നിന്ന് ഒഴിവാകുമ്പോൾ പിഎഫ് അകൗണ്ട് നമ്പർ ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിലെ പുതിയ അകൗണ്ടിൽ നിന്ന് പിഎഫ് നിക്ഷേപിക്കാൻ തുടങ്ങുന്നു. ഒരു പിഎഫ് അകൗണ്ട് തുറന്നാൽ, വിരമിക്കുന്നത് വരെ അകൗണ്ടും അതിന്റെ പിഎഫ് നമ്പറും അതേപടി നിലനിൽക്കുമെന്ന വസ്തുത പലർക്കും അറിയുന്നില്ല. ഒരാൾക്ക് ഒന്നിലധികം പിഎഫ് അകൗണ്ട് നമ്പറുകൾ ഉണ്ടെങ്കിൽ, അവ സംയോജിപ്പിക്കാം.
                   
Merge EPF accounts | ജോലി മാറിയപ്പോൾ പുതിയൊരു പിഎഫ് അകൗണ്ട് കൂടി തുറന്നോ? രണ്ടും സംയോജിപ്പിക്കുന്നത് എങ്ങനെ, ബാലൻസ് അറിയാൻ എന്താണ് ചെയ്യേണ്ടത്, വിശദമായി അറിയാം; ഇത്രയും തുകയുണ്ടെങ്കിൽ 81,000 രൂപ ലഭിക്കാൻ പോകുന്നു!
അകൗണ്ടുകൾ ഈ രീതിയിൽ ലയിപ്പിക്കുക

ഇപിഎഫ്ഒ വെബ്‌സൈറ്റ് സന്ദർശിച്ച് നിലവിലെ പിഎഫ് അകൗണ്ടിന്റെ യുഎഎൻ നമ്പർ ലോഗിൻ ചെയ്യുക. ശേഷം One Member One EPF അകൗണ്ട് നമ്പറിൽ ക്ലിക് ചെയ്യുക. നിങ്ങളുടെ പഴയ PF നമ്പർ പുതിയ അകൗണ്ടിലേക്ക് മാറ്റാൻ ഇവിടെ അപേക്ഷിക്കുക. ഇതിനുശേഷം, നിങ്ങളുടെ പഴയ അകൗണ്ടുകൾ ഇപിഎഫ്ഒ പരിശോധിക്കും. ഇതിനുശേഷം, പഴയ അകൗണ്ട് നിർജീവമാക്കിയ ശേഷം, അത് പുതിയ യുഎഎൻ-മായി ലിങ്ക് ചെയ്യും. അതിനുശേഷം ഈ വിവരം നിങ്ങളുടെ മൊബൈലിൽ എസ്എംഎസ് വഴി ലഭിക്കും.
            
Merge EPF accounts | ജോലി മാറിയപ്പോൾ പുതിയൊരു പിഎഫ് അകൗണ്ട് കൂടി തുറന്നോ? രണ്ടും സംയോജിപ്പിക്കുന്നത് എങ്ങനെ, ബാലൻസ് അറിയാൻ എന്താണ് ചെയ്യേണ്ടത്, വിശദമായി അറിയാം; ഇത്രയും തുകയുണ്ടെങ്കിൽ 81,000 രൂപ ലഭിക്കാൻ പോകുന്നു!

നിങ്ങൾക്ക് 81,000 രൂപ ലഭിക്കും

എംപ്ലോയീസ് പ്രൊവിഡന്റ് ഫൻഡ് അസോസിയേഷന്റെ ആറ് കോടിയിലധികം അകൗണ്ട് ഉടമകളുടെ അകൗണ്ടുകളിലേക്ക് സർകാർ പലിശ തുക ഉടൻ കൈമാറും. ഈ വർഷം, പിഎഫ് അകൗണ്ട് ഉടമകൾക്ക് അവരുടെ പിഎഫിന് 8.1 ശതമാനം പലിശ ലഭിക്കും. ഈ മാസം അവസാനത്തോടെ പിഎഫ് പലിശ ലഭിക്കുമെന്നാണ് അറിയിച്ചിരുന്നത്. നിങ്ങളുടെ പിഎഫ് അകൗണ്ടിൽ 10 ലക്ഷം രൂപയുണ്ടെങ്കിൽ പലിശയായി 81,000 രൂപ ലഭിക്കും.

ബാലൻസ് എങ്ങനെ പരിശോധിക്കാം?

പിഎഫ് അകൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് 011-22901406 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്തോ അല്ലെങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 9966044425 എന്ന നമ്പറിൽ വിളിച്ചോ നിങ്ങൾക്ക് ബാലൻസിനെക്കുറിച്ച് അന്വേഷിക്കാം.

You Might Also Like:

Keywords: How to merge EPF accounts?, Newdelhi, News, Top-Headlines, Job, Employees, Government, Mobile number, Provident fund, Salary.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia