city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Belly Fat | വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം? കുടവയർ കുറക്കാനുള്ള എളുപ്പവഴി അറിയാം

കൊച്ചി: (KasargodVartha) ഒട്ടിയ വയര്‍ പലര്‍ക്കും ഒരു ഫിറ്റ്‌നസ് ലക്ഷ്യം മാത്രമല്ല സൗന്ദര്യ മോഹം കൂടിയാണ്. എന്നാല്‍ അമിതവണ്ണവും കുടവയറും കാരണം ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനാവാതെ ബുദ്ധിമുട്ട് അനുഭവിക്കുകയാണൊ? ഗര്‍ഭധാരണം, പ്രസവം പോലുള്ള അവസ്ഥകളിലൂടെ കടന്നുപോകുന്നതിനാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതല്‍.

കുടവയര്‍ പ്രമേഹത്തിനും ഹൃദ്രോഗത്തിനും അര്‍ബുദത്തിനുമുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നതിനാല്‍ അമിതവണ്ണം കുറയ്ക്കുന്നതിനൊപ്പം കുടവയര്‍ ചുരുക്കാനും ശ്രമങ്ങള്‍ നടത്തേണ്ടതാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കുടവയറിനെ കുറക്കാന്‍ കഴിയും. വയറില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്.


Belly Fat | വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം? കുടവയർ കുറക്കാനുള്ള എളുപ്പവഴി അറിയാം

 

ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ചില മാര്‍ഗങ്ങള്‍ പരിചയപ്പെടുത്തുകയാണ് ആരോഗ്യവിദഗ്ധര്‍;

ചൂടുവെള്ളം: പ്രധാനപ്പെട്ട കാര്യമാണ് ചൂടുവെള്ളം കുടിയ്ക്കുകയെന്നത്. രണ്ടു ഗ്ലാസ് ഇളം ചൂടുവെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് കൊഴുപ്പലിയിച്ചു കളയാന്‍ സഹായിക്കും. ദഹനശേഷി മെച്ചപ്പെടുത്തുകയും, മലബന്ധം ഒഴിവാക്കുകയും, ശരീരത്തിലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ വയര്‍ കുറയ്ക്കാന്‍ സഹായിക്കും. ഇളംചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തിളക്കി കുടിക്കുന്നത് ഏറെ ഗുണകരമാണ്. ഇതു കൂടാതെ ഇടയ്ക്കിടെ ചൂടുവെള്ളം കുടിയ്ക്കുന്നതും നല്ലതാണ്.

പ്രാതല്‍(Breakfast): രാവിലത്തെ പ്രാതല്‍ പ്രധാന ഭക്ഷണമാണ്. പ്രോടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രാതലില്‍ ഉള്‍പെടുത്തുന്നത് വയര്‍ കുറയ്ക്കാന്‍ നല്ലതാണ്. പ്രോടീന്‍ ഭക്ഷണം വയര്‍ പെട്ടെന്ന് നിറയാന്‍ സഹായിക്കുകയും ശരീരത്തിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു.

മുട്ട: പ്രോടീന്‍ ഭക്ഷണങ്ങളില്‍ ഇറച്ചി വിഭവങ്ങള്‍ രാവിലെ ഉള്‍പെടുത്താത്തതാണ് നല്ലത്. പകരം മുട്ട കഴിയ്ക്കാം. ഒരു സമീകൃതാഹാരം എന്ന ഗണത്തില്‍ പെടുത്താവുന്നതിനാല്‍ മുട്ട തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

ചെറുപയര്‍ മുളപ്പിച്ചത്: സാലഡായോ ഇതല്ലെങ്കില്‍ പുഴുങ്ങിയോ പ്രാതലിന് ഉള്‍പെടുത്തുന്നത് ഏറെ ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തടിയും വയറും കുറയാന്‍ സഹായിക്കും.

സ്ട്രെസ് (Stress) ഒഴിവാക്കാം: സ്ട്രെസ് പോലുള്ളവ ഹോര്‍മോണ്‍ വ്യത്യാസങ്ങളുണ്ടാക്കി തടി കൂടാന്‍ ഇടയാക്കുന്ന ഒന്നാണ്. അതിനാല്‍ നിത്യവും വ്യായാമം പ്രധാനമാണ്. നടത്തം, ഓട്ടം, നീന്തല്‍ തുടങ്ങിയ എയറോബിക് വ്യായാമങ്ങള്‍ നല്ലൊരളവില്‍ കൊഴുപ്പ് കുറയ്ക്കും.

ഒഴിവാക്കാം പഞ്ചസാര: പഞ്ചസാര അധികമായി ചേര്‍ത്തിട്ടുള്ള ഭക്ഷണം ഭാരം വര്‍ധിപ്പിക്കും. അതിനാല്‍ പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ പൂര്‍ണമായും അകറ്റി നിര്‍ത്തുക. അതേസമയം, ധാരാളം പഴങ്ങള്‍ കഴിക്കാം.

കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കാം: കാര്‍ബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് അമിതവണ്ണവും കുടവയറും മാത്രമല്ല ടൈപ് 2 പ്രമേഹത്തിനുള്ള സാധ്യതയും കുറയ്ക്കും. പഞ്ചസാര, കാന്‍ഡി, വൈറ്റ് ബ്രഡ് തുടങ്ങിയ കാര്‍ബോ ഭക്ഷണങ്ങള്‍ ഒഴിവാക്കണം.

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കാം: ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായകമാണ്. പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഓട്‌സ്, പയര്‍വര്‍ഗങ്ങള്‍ എന്നിവയെല്ലാം ഫൈബര്‍ നിറഞ്ഞതാണ്.

കഴിക്കുന്ന ഭക്ഷണം ശ്രദ്ധിക്കുക: ഉയര്‍ന്ന പ്രോടീനും കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റുമുള്ള ഭക്ഷണം കഴിച്ചാലും ഭക്ഷണത്തിന്റെ അളവ് കൂടിയാല്‍ കുഴപ്പമാണ്. ഇതിനാല്‍ എന്തെല്ലാം കഴിക്കുന്നു എന്നതിനൊപ്പം എത്രയളവില്‍ കഴിക്കുന്നുവെന്നതും അറിഞ്ഞുകൊണ്ട് കഴിക്കണം. ഫലപ്രദമായി ഭാരം കുറയ്ക്കാന്‍ വിവിധ പോഷണങ്ങളുടെ തോതും കാലറിയും നോക്കി കഴിക്കുന്നത് സഹായിക്കും.

അതേസമയം, തൈറോയ്ഡ്, പിസിഒഡി പോലുള്ള ആരോഗ്യ പ്രശ്നങ്ങളാലും വയര്‍ ചാടാന്‍ സാധ്യത ഉണ്ട്. അതിനാല്‍ ഇത്തരത്തില്‍ ആരോഗ്യപ്രശന്ങ്ങള്‍ ഉള്ളവര്‍ ഡോക്ടര്‍മാരെ കണ്ട് വിലയേറിയ ഉപദേശങ്ങള്‍ സ്വീകരിച്ചതിനുശേഷം മാത്രം സ്വയം ചികിത്സയ്ക്ക് മുതിരുക.

Keywords: News, Kerala, Kerala, Kerala-News, Lifestyle, Top-Headlines, Lose, Reduce, Belly Fat, Health, Food, Dress, Stress, Doctor, Fitness, Yoga, Sugar, Carbohydrate, How to lose belly fat.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia